Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവർത്തകർ ഉറക്കമിളച്ചു രാപകൽ സമരം നടത്തിയപ്പോൾ നേതാവ് ഭാര്യവീട്ടിൽ പോയി സുഖമായി കിടന്നുറങ്ങി; പിറ്റേന്നു രാവിലെയെത്തി സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗവും നടത്തി: രാപ്പകൽ സമരത്തെ കബളിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രവർത്തിയെ വിമർശിച്ച് അണികൾ രംഗത്ത്

പ്രവർത്തകർ ഉറക്കമിളച്ചു രാപകൽ സമരം നടത്തിയപ്പോൾ നേതാവ് ഭാര്യവീട്ടിൽ പോയി സുഖമായി കിടന്നുറങ്ങി; പിറ്റേന്നു രാവിലെയെത്തി സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗവും നടത്തി: രാപ്പകൽ സമരത്തെ കബളിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രവർത്തിയെ വിമർശിച്ച് അണികൾ രംഗത്ത്

കണ്ണൂർ: അണികൾ ഉറക്കമിളച്ച് രാപകൽ സമരം നടത്തിയപ്പോൾ ഭാര്യ വീട്ടിൽ പോയി സുഖമായി ഉറങ്ങിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി അണികൾ രംഗത്തെത്തി. അണികൾ ഉറക്കമിളച്ച് സമരത്തിനിരുപ്പോഴാണ് അവരെ വിഡ്ഢികളാക്കി നേതാവ് സുഖനിദ്രയ്ക്ക് പോയത്. പിറ്റേന്ന് രാവിലെ സമര പന്തലിൽ എത്തിയ നേതാവ് സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗവും നടത്താൻ മറന്നില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് നടന്ന സമരത്തിലാണ് സംഭവം. 27നു രാവിലെ എട്ടിനു തുടങ്ങി 28നു രാവിലെ എട്ടിനാണ് ഉപരോധം അവസാനിച്ചത്.

ഡിവൈഎഫ്‌ഐ കണ്ണൂരിൽ നടത്തിയ രാപകൽ സമരത്തിലാണു സംഭവം. സംസ്ഥാന ഭാരവാഹിയായ നേതാവിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. അണികളെ വിഡ്ഢികളാക്കി ഉറങ്ങാൻ പോയ നേതാവിനെതിരെ വൻ പ്രതഷേദധമാണ് രൂപപ്പെട്ടത്. കേന്ദ്ര നയങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാനതലത്തിൽ നടത്തുന്ന യുവജന മുന്നേറ്റം പരിപാടിയുടെ ഭാഗമായി ഏപ്രിൽ 27നു നടന്ന കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിലാണു സംഭവം.

പ്രവർത്തകർ രാത്രി നാടൻപാട്ടു പാടിയും ചരിത്രക്വിസ് നടത്തിയുമൊക്കെ ആണ് ഉറക്കമൊഴിവാക്കിയത്. ഇതിനിടെയാണു ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹിയും ജനപ്രതിനിധിയുമായ നേതാവ് നഗരത്തിലുള്ള ഭാര്യവീട്ടിലേക്കു മുങ്ങിയത്. ഉറക്കമെല്ലാം കഴിഞ്ഞു രാവിലെ സമരപ്പന്തലിലെത്തി ഉറക്കമിളച്ചിരിക്കുന്ന പ്രവർത്തകരെ അഭിവാദ്യവും ചെയ്തു.

14 ജില്ലകളിലും പ്രധാന നേതാക്കളെല്ലാം പൂർണസമയം പങ്കെടുത്ത സമരത്തിൽ നിന്നു സംസ്ഥാന ഭാരവാഹി തന്നെ വിട്ടുനിന്നതാണു വിമർശനത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ.റഹീമിന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങൾ നേതാവിനെതിരെ തിരിഞ്ഞത്. എടക്കാട്, പെരിങ്ങോം മേഖലകളിൽ നിന്നുള്ള രണ്ട് അംഗങ്ങൾ തുടങ്ങിവച്ച ആക്രമണം മറ്റുള്ളവരും ഏറ്റെടുത്തു. എന്തായാലും രാപ്പകൽ സമരത്തെ കബളിപ്പിച്ച നേതാവിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP