Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതം മുഴുവൻ ജെസിബി സ്റ്റിയറിങ് പിടിച്ചു തഴമ്പിച്ച ചേതന് കല്ല്യാണ ദിവസം അത് കൈവിടാനായില്ല; വധുവുമായി കല്ല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോയത് ജെസിബിയിൽ കയറി; പുതുമ നേടുന്ന വിവാഹ രീതികളിൽ സൂപ്പർ ഹിറ്റായ ഒന്ന്

ജീവിതം മുഴുവൻ ജെസിബി സ്റ്റിയറിങ് പിടിച്ചു തഴമ്പിച്ച ചേതന് കല്ല്യാണ ദിവസം അത് കൈവിടാനായില്ല; വധുവുമായി കല്ല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോയത് ജെസിബിയിൽ കയറി; പുതുമ നേടുന്ന വിവാഹ രീതികളിൽ സൂപ്പർ ഹിറ്റായ ഒന്ന്

മംഗളൂരു: ജീവിതം കരുപ്പിടിപ്പിക്കാനും ഇന്നത്തെ നിലയിൽ എത്താനും ചേതന് സഹായിയായത് തുമ്പിക്കൈയനായ ജെസിബിയാണ്. പിന്നെങ്ങിനെയാണ് തന്റെ കല്ല്യാണ ദിവസം വരുമ്പോൾ മാത്രം തനിക്കെല്ലാം തന്ന ജെസിബിയെ ചേതന് മാറ്റി നിർത്താനാവുക. ഈ ചോദ്യമാണ് ചേതനെ വിവാഹ ശേഷം പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് ജെസിബിയിൽ കയറി വീട്ടിലേക്ക് പോകാൻ പ്രരണയായത്.

വിവാഹ ദിവസം പുതുമ തേടുന്ന ന്യൂജെനറേഷൻ കല്ല്യാണങ്ങളിൽ അതുകൊണ്ട് തന്നെ ചേതന്റെ കല്ല്യാണവും വെറൈറ്റിയായി. കേട്ടുകേൾവിയില്ലാത്ത അത്തരമൊരു കല്യാണം നടന്നത് മംഗളൂരുവിനടുത്തെ പുത്തൂരിലെ പരംപുഞ്ച ഗ്രാമത്തിലാണ്. ഒരുപതിറ്റാണ്ടായി ജെ.സി.ബി. ഡ്രൈവറായി ജോലിനോക്കുന്ന ചേതൻ കല്ലക്കട്ടയുടെ വിവാഹയാത്രയാണ് നാടിന് കൗതുകമായത്.

വധുവായ മമ്തയുമായി അലങ്കരിച്ച ജെ.സി.ബി.യുടെ കൈയിലിരുന്നാണ് ചേതൻ വീട്ടിൽ വന്നുകയറിയത്. ജീവിതോപാധിയായ ജെ.സി.ബി. തന്നെ കല്യാണവണ്ടിയാവണമെന്ന് ചേതൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സഹകരണം കൂടി ലഭിച്ചതോടെ ആ തീരുമാനം യാഥാർഥ്യമായി. എന്നാൽ, വധു മമ്തയോട് ഇക്കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നു. പിന്നീട് ചേതന്റെ ഇഷ്ടത്തിന് കൂട്ടുനിന്നു.

ഉച്ചയ്ക്കു നടന്ന വിവാഹത്തിനുശേഷം ചേതനും മംമ്്തയും ജെസിബിയുടെ കൈയിലേക്ക് കയറിയിരുന്നു. അഞ്ചുകിലോമീറ്ററോളം ജെ.സി.ബി.യുടെ കൈയിലിരുന്ന് യാത്രചെയ്ത് വൈകീട്ട് നാലുമണിയോടെയാണ് ചേതനും മമ്തയും വീട്ടിലെത്തിയത്. പുതുപ്പെണ്ണം ചെക്കന്റെയും വ്യത്യസ്ത യാത്ര വഴിയരുകിൽ നിന്നവർക്കും കൗതുകമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP