Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഞ്ചാവ് ഉപയോഗം കാനഡ നിയമാനുസൃതമാക്കി; ബില്ലിന് കാനഡ പാർലമെന്റിന്റെ ഉപരി സഭയുടെ അനുമതി

കഞ്ചാവ് ഉപയോഗം കാനഡ നിയമാനുസൃതമാക്കി; ബില്ലിന് കാനഡ പാർലമെന്റിന്റെ ഉപരി സഭയുടെ അനുമതി

ടൊറന്റോ: കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം നിമാനുസൃതമാക്കുന്ന ബില്ലിന് കാനഡ പാർലമെന്റിന്റെ ഉപരി സഭ (സെനറ്റ്) അനുമതി നൽകി. ആഘോഷ വേളകളിൽ ഇവയുടെ ഉപയോഗം നിമാനുസൃതമാക്കുന്ന ബില്ലിന് അനുകൂലമായി 52 പേരും എതിർത്ത് 29 പേരും വോട്ടുചെയ്തു. ഇതോടെ കഞ്ചാവ് ഉപയോഗം നിമാനുസൃതമാക്കിയ ഏഴാമത്തെ രാഷ്ട്രമായി കാനഡ മാറി.

കഞ്ചാവ് ഉൽപാദനം ഫെഡറൽ സർക്കാരിനു നിയന്ത്രിക്കാമെങ്കിലും വിപണനം സംബന്ധിച്ച് ഓരോ പ്രവിശ്യയ്ക്കും നഗരത്തിനും തീരുമാനമെടുക്കാനാവും. ആൽബർട്ടോ പ്രോവിൻസിൽ 200 കടകളിൽ മാത്രമേ ഇതു ലഭിക്കൂ.

ഒന്റാറിയോയിൽ സർക്കാർ നിയന്ത്രണത്തിലുള്ള 40 കടകളിലേ ലഭിക്കൂ. ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും ലോബ്ലോസ് സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP