Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലത്തിന് നിന്ന് സംഭവനാ പ്രവാഹം; ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ എംഎൽഎ ആന്റണി ജോണും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലത്തിന് നിന്ന് സംഭവനാ പ്രവാഹം; ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ എംഎൽഎ ആന്റണി ജോണും

കോതമംഗലം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവഹിക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലം ഇ വി എം ഗ്രൂപ്പ് ചെയർമാൻ ഇ എം ജോണി 5 ലക്ഷം , ഗ്രാമോക്‌സ് പേപ്പർ ആൻഡ് ബോർഡ് ലിമിറ്റഡിന്റെ ഡയറക്ടർ എം സി ജോസഫ് 2.5 ലക്ഷം , എളമ്പ്ര മുഹ്യദ്ദീൻ മുസ്ലിം ജുമാഅത്ത് ആദ്യഘട്ടമായി സമാഹരിച്ച ഒരു ലക്ഷം , നങ്ങേലിൽ ആയുർവേദ ആശുപത്രിയുടെ ഡയറക്ടർ ഡോ.വിജയൻ നങ്ങേലിൽ ഒരു ലക്ഷം എന്നിങ്ങനെ തുകൾ ലഭിച്ചിട്ടുണ്ട്.

കോതമംഗലം വൈസ്‌മെൻ ക്ലബ് ഭാരവാഹികൾ അന്മ്പത്തിയൊന്നായിരം രൂപയും റിട്ടയേർഡ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ ശിവൻകുട്ടി തന്റെ ഒരു മാസത്തെ പെൻഷൻ തുകയും തങ്കളം പുത്തലത്ത്, പി എ അലിയാർ 25000 രൂപയും കൈമാറിയതായും എം എൽ എ വക്തമാക്കി. കോതമംഗലം വിശ്വബ്രാഹ്മണ സഭ ചാരിറ്റബിൾ ട്രസ്റ്റും കോതമംഗലം പ്രസ്സ് ക്ലബ്ബും നേരത്തെ സഹായധനം കൈമാറിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ വെണ്ടുവഴി ബിജു, - അനിത ദമ്പതികളുടെ മകനും കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ സുജിത് ബിജു തന്റെ കുടുക്കയിൽ ഇതുവരെ സമാഹരിച്ച നാണയത്തുട്ടുകൾ കുടുക്ക സഹിതം തനിക്ക് കൈമാറിയതായും എംഎൽഎ വെളിപ്പെടുത്തി.

കൂടുതൽ ആളുകൾ സഹായഹസ്തവുമായി വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായും, പ്രളയ ദുരിത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP