Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി; മരുന്ന് കുറവുള്ള സ്ഥലത്ത് ഉടൻ പരിഹാരം; വെള്ളം കയറി നശിച്ച ആരോഗ്യ കേന്ദ്രങ്ങൾക്ക് പകരം സംവിധാനവും; പ്രളയത്തിന് ശേഷവും ജാഗ്രത തുടരാൻ ആരോഗ്യ വകുപ്പ്

കേരളത്തിൽ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി; മരുന്ന് കുറവുള്ള സ്ഥലത്ത് ഉടൻ പരിഹാരം; വെള്ളം കയറി നശിച്ച ആരോഗ്യ കേന്ദ്രങ്ങൾക്ക് പകരം സംവിധാനവും; പ്രളയത്തിന് ശേഷവും ജാഗ്രത തുടരാൻ ആരോഗ്യ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുക്ഷാമം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ആവശ്യത്തിലധികം മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും മരുന്നിന് കുറവുണ്ടെങ്കിൽ അതറിയിച്ചാൽ ഉടൻ പരിഹരിക്കുന്നതാണ്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. അവയ്ക്ക് പകരം സ്ഥലത്ത് ആശുപത്രികൾ പ്രവർത്തിക്കും. ഇതോടൊപ്പം പുതിയ താത്ക്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങുന്നതാണ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങൾ ഏകോപിപ്പിച്ചായിരിക്കും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക. പകർച്ചവ്യാധി പ്രതിരോധത്തിനായി വ്യക്തമായ പ്ലാൻ ഉണ്ടാക്കി ഒരാഴ്ച മുമ്പേതന്നെ ആരോഗ്യ വകുപ്പ് പ്രവർത്തനം തുടങ്ങി. വരുന്ന 30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കൺട്രോൾ റൂമും കോൾ സെന്ററും പ്രവർത്തിച്ചു തുടങ്ങി. 18001231454 എന്നതാണ് കൺട്രോൾ റൂം നമ്പർ.

ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കൺട്രോൾ റൂമിൽ ലഭിച്ചാലുടൻ തന്നെ നടപടികളെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ചില ജില്ലകളിൽ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. വെള്ളപ്പൊക്കം എറ്റവും കൂടുതലായി ബാധിച്ച എട്ട് ജില്ലകളാണുള്ളത്. വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവയാണവ. ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകം നോഡൽ ഓഫീസർമാരേയും നിയമിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിർമ്മാർജനം ദ്രുതഗതിയിൽ സാധ്യമാക്കുന്നതാണ്. ഇതിന് നേതൃത്വം നൽകാൻ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം, മൃഗങ്ങളുടെ ശവശരീരങ്ങൾ തുടങ്ങിയവ ശേഖരിച്ച് നിർമ്മാർജനം ചെയ്യുക എന്നിവയുൾപ്പെടെ കൃത്യമായ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. ജലജന്യ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകളെടുക്കും. ഇതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്. ആശാ വർക്കർമാരും സഹായിക്കും.

ക്യാമ്പിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചു വരുന്നു. ആർക്കെങ്കിലും എന്തെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടായാൽ ഉടൻ തന്നെ അവരെ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചിക്കൻപോക്സ് തുടങ്ങിയ പകർച്ച വ്യാധിയുള്ളവരെ മാറ്റി പ്രത്യേകമായിരിക്കും ചികിത്സ നൽകുക. എവിടെയെങ്കിലും പകർച്ച വ്യാധികളുടെ ലക്ഷണം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ താലൂക്കാശുപത്രിക്ക് മുളകളിലോട്ടുള്ള ആശുപത്രികളിൽ അതിനുള്ള മരുന്ന് ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP