Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജന്മനാ ഇരുകൈകളും ഇല്ലാത്ത അസീമിന് ഇനിയും പഠിക്കണം; അതിന് നാട്ടിൽ ഹൈസ്‌ക്കൂൾ വേണം: എല്ലാം ശരിയാക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം കാൽപ്പടയിൽ കത്തെഴുതി കാത്തിരിക്കുകയാണ് അസീം എന്ന ഏഴാം ക്ലാസ്സുകാരൻ

ജന്മനാ ഇരുകൈകളും ഇല്ലാത്ത അസീമിന് ഇനിയും പഠിക്കണം; അതിന് നാട്ടിൽ ഹൈസ്‌ക്കൂൾ വേണം: എല്ലാം ശരിയാക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം കാൽപ്പടയിൽ കത്തെഴുതി കാത്തിരിക്കുകയാണ് അസീം എന്ന ഏഴാം ക്ലാസ്സുകാരൻ

കോഴിക്കോട്: പഠിക്കാൻ മിടുക്കനാണ് അസീം എന്ന ഈ കൊച്ചുമിടുക്കൻ. ജന്മനാ ഇരുകൈകളും ഇല്ലാത്ത അസീമിന്റെ പഠന മോഹം ഏഴാംക്ലാസ്സോടെ അസ്തമിച്ചിരിക്കുകയാണ്. കാരണം അസീം പഠിക്കുന്ന വെളിമണ്ണ സ്‌കൂളിൽ ഏഴാം ക്ലാസ് വരെയെ ഉള്ളൂ. അടുത്തുള്ള ഹൈകൂളിൽ പേകാമെന്ന് വച്ചാൽ അത് ഏറെ ദൂരെയാണ്. അസീമിന്റെ ആരോഗ്യം അത്രയും ദൂരം സഞ്ചരിക്കുന്നതിന് അനുവദിക്കുന്നുമില്ല.

പക്ഷേ തനിക്കും മറ്റ് കുട്ടികളെ പോലെ എട്ടിലും ഒമ്പതിലും പത്തിലും പഠിക്കണം ഒടുവിൽ അസീം തന്നെ അതിനൊരു വഴിയും കണ്ടെത്തി. എല്ലാം ശരിയാക്കുന്ന മുഖ്യമന്ത്രിക്ക് തന്റെ കാൽപ്പടയിൽ തന്നെ ഒരു കത്തെഴുതി. സാർ ഞങ്ങളുടെ വെളിമണ്ണ യുപി സ്‌കൂളിൽ ഹൈസ്‌കൂളായി ഉയർത്തണം. എനിക്ക് തുടർന്ന് പഠിക്കാനുള്ള അവസരമൊരുക്കണം. ആരുടെയും ഹൃദയത്തെ പിടിച്ചു കുലുക്കുന്നതാണ് അസീമിന്റെ കത്ത്.

കത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് അസീം. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ ആവശ്യം അറിയിക്കണമെന്നാണ് അസീമിന്റെ മോഹം. ആസിമിന്റെ സ്വപ്നങ്ങൾക്ക് പിന്തുണയുമായി ഒരു ഗ്രാമം മുഴുവനുണ്ട്. മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യം ഒരുക്കാനായാണ് ഇപ്പോൾ ഗ്രാമവാസികളുടെ ശ്രമം.

ഹൈസ്‌ക്കൂളിന് സർക്കാർ പച്ചക്കെടി കാണിച്ചാൽ അതിനായുള്ള ഏല്ലാ സൗകര്യങ്ങളും വെളിമണ്ണ ഗ്രാമത്തിലുണ്ട്. ഈ ഗ്രാമത്തിലേക്ക് ഹൈസ്‌ക്കൂൾഎത്തിയാൽ വൈകല്യങ്ങളെ അതിജീവിച്ച് അതിനായി പ്രവർത്തിച്ച ഒരു ഏഴാം ക്ലാസുകാരന്റെ വിജയഗാഥ കൂടിയാവും. പഠിക്കാനുള്ള അസീമിന്റെ മോഹം സാധിക്കണെ എന്ന പ്രാർത്ഥനയിലാണ് ഒരു ഗ്രാമം മുഴുവനും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP