Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലശ്ശേരിയിലെ പാനൂരിൽ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്നു പേർ മരിച്ചു; അപകടത്തിന് മുമ്പ് തന്നെ യാത്രക്കാരെ മുഴുവനും ഇറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി; അപകടത്തിൽപ്പെട്ടത് ബാംഗ്ലൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ലാമാ ബസ്: രക്ഷാ പ്രവർത്തനം തുടരുന്നു

തലശ്ശേരിയിലെ പാനൂരിൽ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്നു പേർ മരിച്ചു; അപകടത്തിന് മുമ്പ് തന്നെ യാത്രക്കാരെ മുഴുവനും ഇറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി; അപകടത്തിൽപ്പെട്ടത് ബാംഗ്ലൂരിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ലാമാ ബസ്: രക്ഷാ പ്രവർത്തനം തുടരുന്നു

തലശ്ശേരി: കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്നു പേർ മരിച്ചു. ബംഗളൂരുവിൽ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ക്ലീനറും ഒരു സ്ത്രീയും മറ്റൊരു പുരുഷനുമാണ് മരിച്ചത്. പരിക്കറ്റ ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 5.45 ഓടു കൂടിയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നു വന്ന ബസ് പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരെ മുഴുവൻ ഒഴിപ്പിച്ചിരുന്നതിനാൽ വലിയൊരു ദുരന്തമാണ് വഴിമാറിയത്.

അപകട സമയത്ത് താനടക്കം നാലു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവറുടെ മൊഴി. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്ന് പുഴയിൽ പരിശോധന നടത്തുകയാണ്. ബസ് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. രക്ഷാ പ്രവർത്തനത്തിനായി അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.

രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് ആദ്യമണിക്കൂറിൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു. ഇതേത്തുടർന്ന് നാട്ടുകാർ രോഷാകുലരായി. ഒടുവിൽ കൂടുതൽ പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP