Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഅ്ബയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ; ശിവലിംഗം ചേർത്ത കഅ്ബയുടെ ചിത്രം ഗ്രൂപ്പിലിട്ട എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പർക്കെതിരെ വ്യാപക പ്രതിഷേധം

കഅ്ബയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ; ശിവലിംഗം ചേർത്ത കഅ്ബയുടെ ചിത്രം ഗ്രൂപ്പിലിട്ട എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പർക്കെതിരെ വ്യാപക പ്രതിഷേധം

മലപ്പുറം: കഅ്ബയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട എൽ.ഡി.എഫ് പഞ്ചായത്ത് മെമ്പർക്കെതിരെ ജില്ലാകലക്ടർക്ക് പരാതി. എൽ.ഡി.എഫ് പഞ്ചായത്ത് അംഗം പരിശുദ്ധ കഅ്ബയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് അംഗത്തിനെതിരെയാണ് യു.ഡി.എഫ് അംഗങ്ങൾ കലക്ടർക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ പുഴക്കാട്ടിരി പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിലാണ് കഅ്ബയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ശിവലിംഗം ചേർത്ത ചിത്രം പ്രചരിപ്പിച്ചത്.

പഞ്ചായത്തിന്റെ ഓദ്യോഗിക അറിയിപ്പുകൾ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ ചിത്രം ജനപ്രതിനിധി തന്നെ പ്രചരിപ്പിക്കുകയും മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുകയും ചെയ്ത പഞ്ചായത്തംഗത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.

ഔദ്യോഗിക പരിപാടിക്കെത്തിയ കലക്ടറെ ജനപ്രതിനിധികളായ അലി പി.കെ, മൂസക്കുട്ടി മാസ്റ്റർ, സുദീപ്, റഷീദ് തുടങ്ങിയവർ ചേർന്നാണ് നേരിട്ട് ഇന്നലെ കലക്ടർക്ക് പരാതി നൽകിയത്. പരാതി എസ്‌പിക്ക് കൈമാറുമെന്ന് കലക്ടർ അറിയിച്ചു. യു.ഡി.എഫ് ഭാരവാഹികളായ സാദിഖലി, കെ.പി മുസ്തഫ തുടങ്ങിയവരും പരാതിയുമായി കലക്ടറെ കണ്ടു. ഭരണപക്ഷ അംഗത്തിന്റെ സത്യപ്രതിജ്ഞ ലംഘനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇന്നലെ നടന്ന ഭരണസമിതി യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP