Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹത്തിന് തയ്യാറായില്ല; പയ്യന്നൂരിൽ യുവാവ് യുവതിയെയും മാതാവിനെയും വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ചു

വിവാഹത്തിന് തയ്യാറായില്ല; പയ്യന്നൂരിൽ യുവാവ് യുവതിയെയും മാതാവിനെയും വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ചു

പയ്യന്നൂർ: വിവാഹത്തിന് തയ്യാറാവാത്ത വിരോധത്തിന് യുവാവ് യുവതിയെയും മാതാവിനെയും വീട്ടിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ചു. രാമന്തളി ചിറ്റടിയിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. യുവതിയെയും അമ്മയെയും സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തളിയിൽ രഞ്ജിത്തിനെ (28) പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വിവാഹം ചെയ്തുതരണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ വീട്ടുകാർ തയ്യാറാകാത്തതിലുള്ള വിരോധം കാരണം വീട്ടിൽക്കയറി അക്രമിച്ചതായാണ് പരാതി. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP