Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭിന്ന ശേഷിക്കാരല്ല ഇവർ എരുമേലിയിലെ പുലിക്കുട്ടികൾ; ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സിൽ സ്വർണം വാരിക്കൂട്ടി ജേതാക്കളായത് എരുമേലിയിലെ ജീവൻ ജ്യോതി സ്‌കൂളിലെ വിദ്യാർത്ഥികൾ

ഭിന്ന ശേഷിക്കാരല്ല ഇവർ എരുമേലിയിലെ പുലിക്കുട്ടികൾ; ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സിൽ സ്വർണം വാരിക്കൂട്ടി ജേതാക്കളായത് എരുമേലിയിലെ ജീവൻ ജ്യോതി സ്‌കൂളിലെ വിദ്യാർത്ഥികൾ

എരുമേലി: ഈ ഭൂമിയിൽ എല്ലാവർക്കും തുല്യ അവകാശം ഉണ്ടായിട്ടും ഭിന്നശേഷിക്കാരെ അവരുടെ കുറവിന്റെ പേരിൽ മുൻ നിരയിൽ നിന്നും മാറ്റി നിർത്തുന്നവരാണ് പലരും. എന്നാൽ അവർക്കും അവസരം കൊടുത്താൽ ഈ ലോകത്തിന് വേണ്ടി ചെയ്യാൻ ഏറെ അവർക്കു മുണ്ട്. തങ്ങളുടെ ഈ കഴിവ് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത് നടന്ന ഭിന്ന ശേഷിക്കാരുടെ ഒളിമ്പിക്‌സ്.

ഒളിമ്പിക്‌സിലെ പല ഇനങ്ങളിലും തങ്ങൾക്ക് മറ്റുള്ളവരേക്കാളും കഴിവുണ്ടെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തിരുവനന്തപുരത്ത് നടന്ന ഇവരുടെ ഈ കായിക മാമാങ്കം. തേച്ച് മിനുക്കിയ ഈ കഴിവുകൾ പുറത്തെടുത്തതോടെയാണ് ഇവർക്ക് വേണ്ടി നടത്തിയ ഒളിമ്പിക്‌സിൽ എരുമേലിയിലെ ജീവൻ ജ്യോതി സ്‌കൂൽ വിജയം നേടിയത്.

കഴിഞ്ഞ ദിവസം നടന്ന ഒളിംപിക്‌സിൽ ജീവൻ ജ്യോതി സ്‌കൂളിൽ നിന്നും പങ്കെടുത്തത് 22 കുട്ടികൾ മാത്രമായിരുന്നു. എന്നാൽ അവർ നേടിയ മെഡലുകളാവട്ടെ അവരുടെ എണ്ണത്തിന്റെ ഇരട്ടിയായിരുന്നു. 15 സ്വർണവും ഏഴ് വെള്ളിയും 12 വെങ്കല മെഡലും ഉൾപ്പടെ പ്രോത്സാഹന സമ്മാനങ്ങളുമായി 44 മെഡലുകളാണ് ഇവർ വാരിക്കൂട്ടിയത്.

ഓട്ടത്തിലും ഷോട്പുടിലും ഇവരിലെ മിടുക്കരെ തോൽപ്പിക്കാൻ സാധാരണ കുട്ടികൾക്കും പ്രയാസകരമാണ്. കുട്ടികളിൽ ജന്മനാ സംഭവിക്കുന്നതും അല്ലാത്തതുമായ വൈകല്യങ്ങളെ സമചിത്തതയോടെ നേരിടാൻ മാതാപിതാക്കൾക്ക് കഴിഞ്ഞാൽ ഭിന്നശേഷിയുടെ അതിരുകൾ കുട്ടികൾ തനിയെ താണ്ടുമെന്ന് മെഡലുകൾ സമ്മാനിച്ച് ഡിജിപി ലോക് നാഥ് ബെഹ്‌റ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ മനസ് കാട്ടുന്നവരിലാണ് കാരുണ്യത്തിന്റെ കടൽ ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാൽ നൂറ്റാണ്ടായി ഭിന്നശേഷിക്കാരായ കുട്ടികളുടെ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സി. ആൽഫോ, സി. മെർലി എന്നിവരെ ചടങ്ങിൽ വെച്ച് സംസ്ഥാന ഡിജിപി പ്രത്യേകം ആദരിക്കുകയും ബഹുമതിയായി ഷീൽഡ് സമ്മാനിക്കുകയും ചെയ്തു. ഇരുവരും എരുമേലി ജീവൻ ജ്യോതി സ്‌കൂളിലെ അദ്ധ്യാപകരാണ്.

19 വർഷം മുമ്പാണ് എരുമേലിയിലെ ജീവൻ ജ്യോതി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. സാമ്പത്തിക ശേഷി തീരെ കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഏറെയും. പ്രൈമറി തലം മുതൽ വൊക്കേഷണൽ തലം വരെയായി ഒൻപത് ക്ലാസുകളും കായിക, സംഗീത അദ്ധ്യാപകരുൾപ്പടെ 25 ഓളം ജീവനക്കാരും സ്‌കൂൾ ബസുകളുമുണ്ട്.

കഴിഞ്ഞ ഓരോ സ്‌പെഷ്യൽ ഒളിംപിക്‌സിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്തിരുന്നു. പ്രായത്തിന്റ്റെ കണക്കിൽ മിക്കവരും കുട്ടികളല്ലെങ്കിലും ഭിന്നശേഷിയുടെ പരിമിതികളിൽ എല്ലാവരും കുട്ടികൾ തന്നെ. ഇപ്പോൾ 118 പേരാണ് പഠിതാക്കൾ. നിഷ്‌കളങ്കതയുടെ ലോകത്ത് സന്തുഷ്ടരായി കഴിയുന്ന അവരെല്ലാം ഈശ്വരനെപ്പോലെ സ്‌നേഹിക്കുകയാണ് ഇവർ അദ്ധ്യാപകരെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP