Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് കോടഞ്ചേരിയിൽ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട്; ആയുധവുമായി എത്തിയ മാവോയിസ്റ്റുകൾ ഭീഷണിപ്പടുത്തി ഭക്ഷണം പാകം ചെയ്യാൻ ആവശ്യപ്പെട്ടതായും പരാതി

കോഴിക്കോട് കോടഞ്ചേരിയിൽ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട്; ആയുധവുമായി എത്തിയ മാവോയിസ്റ്റുകൾ ഭീഷണിപ്പടുത്തി ഭക്ഷണം പാകം ചെയ്യാൻ ആവശ്യപ്പെട്ടതായും പരാതി

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ട്. ആയുധധാരികളായ നാലംഗ സംഘം വീട്ടിലെത്തിയതായി കുണ്ടുതോട് സ്വദേശി ഏബ്രഹാമാണ് പൊലീസിൽ പരാതി നൽകിയത്.

നാലംഗ സംഘം ഇന്നലെ വൈകുന്നേരും ഇവരുടെ വീട്ടിലെത്തുകയും ഭീഷണി പെടുത്തി ഭക്ഷണം പാചകം ചെയ്യിച്ചതായുമാണ് പരാതിയിൽ പറയുന്നത്. ചായ ആവശ്യപ്പെട്ടെത്തിയ ഇവർ ഭക്ഷണം പാകം ചെയ്യാൻ പറഞ്ഞു. ഇവരുടെ കൈവശം ആയുധം കണ്ടതിനെ തുടർന്ന് ഭയന്ന വീട്ടുകാർ ഇവരുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.

പിന്നീട് വീട്ടിലുണ്ടായിരുന്ന അരിയുൾപെടെയുള്ള ഭക്ഷണ സാധനങ്ങൾ എടുത്തുകൊണ്ട് ഇവർ കാട്ടിലേക്ക് കയറി. ഇതേതുടർന്ന് ഇന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ താമരശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സായുധ പൊലീസ് സംഘം ഏബ്രഹാമിന്റെ വീടിന്റെ പരിസരത്ത് പരിശോധന നടത്തി വരികയാണ്. മാവോയിസ്റ്റുകൾ തന്നെയാണ് ഏബ്രഹാമിന്റെ വീട്ടിൽ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP