Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിസ്റ്റർ കേരള ആരാണെന്ന് ഫെബ്രുവരി 25ന് അറിയാം; വിജയികളെ കാത്തിരിക്കുന്നത് ഏഴ് ലക്ഷം രൂപയുടെ സമ്മാനങ്ങൾ: ഇത്തവണത്തെ മത്സരത്തിൽ കേരളത്തിലെ മികച്ച മെയിൽ മോഡലിനെ കണ്ടെത്താനും കേരള ബോഡി ബിൽഡിങ് അസേസിയേഷൻ

മിസ്റ്റർ കേരള ആരാണെന്ന് ഫെബ്രുവരി 25ന് അറിയാം; വിജയികളെ കാത്തിരിക്കുന്നത് ഏഴ് ലക്ഷം രൂപയുടെ സമ്മാനങ്ങൾ: ഇത്തവണത്തെ മത്സരത്തിൽ കേരളത്തിലെ മികച്ച മെയിൽ മോഡലിനെ കണ്ടെത്താനും കേരള ബോഡി ബിൽഡിങ് അസേസിയേഷൻ

കൊച്ചി: ഇത്തവണത്തെ മിസ്റ്റർ കേരള ആരാണെന്ന് ഫെബ്രുവരി 25ന് അറിയാം. മിസ്റ്റർ കേരളയെ കണഅടെത്താൻ കേരളാ ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തുന്ന മത്സരത്തിന്റെ ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 24, 25 ദിവസങ്ങളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ മികച്ച മെയിൽ മോഡലിനെ കണ്ടെത്തുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ മത്സരത്തിനുണ്ട്.

കൊച്ചിയിലെ ഒബ്‌റോൺ മാളിൽ ഫെബ്രുവരി 24 നാണ് എലിമിനേഷൻ റൗണ്ട്. പതിനാല് ജില്ലകളിലെ മത്സര വിജയികളായ 400 ഓളം ബോഡി ബിൽഡേഴ്‌സ് എലിമിനേഷൻ റൗണ്ടിൽ പങ്കെടുക്കും. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ മികച്ച ബോഡി ബിൽഡേഴ്‌സ് ദർബാർ ഹാൾ ഗ്രൗണ്ടിൽ പിറ്റേന്ന് ഫൈനൽ റൗണ്ടിൽ മത്സരിക്കും.

കേരള സ്‌പോർട്ട്‌സ് കൗൺസിലിന്റെയും കേരള ഒളിംപിക് അസോസിയേഷന്റെയും അംഗീകാരത്തോടെ ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമാക്കിയ ഈവ്‌സില്ലാസ് എന്ന സ്‌പോർട്ട്‌സ് പ്രമോഷൻ കമ്പനിയാണ് ഗ്രാന്റ് ഫിനാലെ ഒരുക്കുന്നത് എന്ന് അർജുന ജേതാവും അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറിയുമായ ടിവി പോളി അറിയിച്ചു.

ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ആദ്യമായി മത്സരാർഥികൾക്ക് റാംപ് അടക്കമുള്ള സജീകരണങ്ങളാണ് വേദിയിൽ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ അയ്യായിരത്തോളം ജിം - ഫിറ്റ്‌നസ് സെന്ററുകളിൽ നിന്നും മത്സരാർഥികൾ ഉണ്ടാവും. റോഡ് ടു ഹെൽത്ത് റോഡ് ടു ഫിറ്റ്‌നസ് എന്ന സന്ദേശം ആണ് ഇത്തവണത്തെ മിസ്റ്റർ കേരള മുന്നോട്ട് വെയ്ക്കുന്നത്.

മിസ്റ്റർ കേരള, ജൂനിയർ, സബ്ജൂനിയർ വിജയികളെ കൂടാതെ അംഗ പരിമിതർക്കും മത്സരങ്ങൾ ഉണ്ട്. 40 വയസ്സിന് മുകളിലുള്ളവർക്ക് മാസ്റ്റഴ്‌സ് വിഭാഗത്തിൽ മത്സരിക്കാം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ മത്സരങ്ങൾ ജനുവരി ആദ്യവാരം നടന്നു. രണ്ടാം ഘട്ട ജില്ലാ മത്സരങ്ങൾക്ക് ജനുവരി 24 ന് പാലക്കാട് തുടക്കമാവും.

അസ്സോസിയേഷൻ പ്രസിഡന്റ ലെസ്ലി ജോൺ പീറ്റർ ഇന്റർനാഷണൽ ജഡ്ജ്, സെക്രട്ടറി ടി വി പോളി, മിസ്റ്റർ ഏഷ്യ, മിസ്റ്റർ കോമൺവെൽത്ത്, വൈസ് പ്രസിഡന്റ് കെ അനന്ദൻ, മിസ്റ്റർ ഇന്ത്യ, മിസ്റ്റർ കോമൺവെൽത്ത്, എറണാകുളം പ്രസിഡന്റ ജെറി ലോപസ്, എറണാകുളം സെക്രട്ടറി സേവ്യർ ജോസഫ് മിസ്റ്റർ ഇന്ത്യ, മിസ്റ്റർ കോമൺവെൽത്ത്, രോഹിത് രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP