Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തങ്ങൾ എല്ലാത്തിനും മേലെയാണെന്ന പത്രക്കാരുടെ ഭാവം അവർക്ക് തിരിച്ചടിയായി; അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ ജനപിന്തുണ കിട്ടാതിരുന്നത് ഈ അഹങ്കാരം കൊണ്ട്; നോട്ടു റദ്ദാക്കൽ പണത്തിന്റെ വില മനസ്സിലാക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടർ എംഡി നികേഷ് കുമാർ

തങ്ങൾ എല്ലാത്തിനും മേലെയാണെന്ന പത്രക്കാരുടെ ഭാവം അവർക്ക് തിരിച്ചടിയായി; അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ ജനപിന്തുണ കിട്ടാതിരുന്നത് ഈ അഹങ്കാരം കൊണ്ട്; നോട്ടു റദ്ദാക്കൽ പണത്തിന്റെ വില മനസ്സിലാക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടർ എംഡി നികേഷ് കുമാർ

ജിദ്ദ: മാദ്ധ്യമപ്രവർത്തകർക്കെല്ലാം അഹങ്കാരമാണെന്നും അതുകൊണ്ടാണ് അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ ്അവർക്ക് ജനപിന്തുണ കിട്ടാതെ പോയതെന്നും മാദ്ധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി എംഡിയുമായ എംവി നികേഷ്‌കുമാർ. അഭിഭാഷകർ ഏകപക്ഷീയമായി പത്രപ്രവർത്തകർക്കുനേരെ അതിക്രമം അഴിച്ചിവിട്ടിട്ടും പത്രപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയത് അവരുടെ അഹന്ത കൊണ്ടാണ്്. പത്രലേഖകരുടെ മുഖവും ഭാവവുമെല്ലാം തങ്ങൾ എല്ലാത്തിനും മുകളിലെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് ജനങ്ങളിൽ മടുപ്പുണ്ടാക്കിയിരുന്നു- ജിദ്ദ ഇന്ത്യൻ മീഡിയഫോറം സംഘടിപ്പിച്ച സൗഹൃദ സംഭാഷണത്തിൽ നികേഷ് പറഞ്ഞു.

ഏതു പത്രപ്രവർത്തകർക്കും അബദ്ധങ്ങളും തെറ്റുകളും സംഭവിക്കും. അത്തരം തെറ്റ് തനിക്കും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വിവാദ കേസിൽ കോഴിക്കോട് പ്രത്യക്ഷപ്പെട്ട ഇരയെയും അവരുടെ കുഞ്ഞിനെയും അന്ന് ടിവിയിൽ കാണിച്ചത് തെറ്റായിരുന്നു. ഇന്ന് അതു കാണിക്കുന്നതിനെതിരെ നിയമമുണ്ട്.

അന്ന് നിയമുണ്ടായിരുന്നില്ലെങ്കിലും ഇരയെ കാണിക്കാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഇരയുടെ കുഞ്ഞിനെയെങ്കിലും മറച്ചുവേണമായിരുന്നു കാണിക്കേണ്ടിയിരുന്നത്. അതിൽ തെറ്റു സംഭവിച്ചതിൽ ഖേദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ തന്റെ നിലപാടിൽ ഒരു തെറ്റും ഉണ്ടായിട്ടില്ല. കാര്യങ്ങൾ അപ്പപ്പോൾ മനസിലാക്കാൻ ഒട്ടേറെ ഉപാധികളുണ്ട്. തെറ്റും ശരിയും തിരിച്ചറിയാൻ സഹായകമായവയാണിവ. അതുവച്ച് വിലയിരുത്തി തന്നെയായിരുന്നു സോളാർ കേസിനു പിന്നാലെ പോയത്.

പ്രാദേശിക മാദ്ധ്യമങ്ങൾ പോലും കോർപറേറ്റുകളുടെതായി മാറുന്ന സ്ഥിതി വിശേഷം അപകടകരമാണ്. അധികാര സ്ഥാനത്തുള്ളവർക്കുവേണ്ടി ഏതു തെറ്റും മറച്ചുവച്ചും കുറ്റകൃത്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയുമുള്ള പ്രവണതക്ക് കോർപറേറ്റ് ആധിപത്യം ആക്കം കൂട്ടും.

നോട്ട് റദ്ദാക്കൽ ജനങ്ങളെ വലച്ചുവെങ്കിലും പണത്തിന്റെ വില മനസിലാക്കാൻ അതു സഹായിച്ചു. ഗൾഫിൽ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ വിലയറിയാതെ കേരളത്തിലുള്ളവർ ധൂർത്തിലും അഡംബരത്തിലും അഭിരമിക്കുന്ന പ്രവണത വർധിക്കുന്നതിനിടെയുണ്ടായ നോട്ട് റദ്ദാക്കൽ പണത്തിന്റെ വിലയറിയാൻ സഹായിച്ചിട്ടുണ്ടെന്നും നികേഷ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP