Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആര്യാടന്റെ സെക്രട്ടറി സയനൈഡ് വാങ്ങിയിരുന്നതായി സ്വർണ്ണപ്പണിക്കാരൻ; രാധയെ കാറിടിച്ച്‌ കൊല്ലാൻ ചുമതലപ്പെടുത്തിയെന്ന് സാക്ഷി; കോൺഗ്രസ് ഓഫീസിലെ കൊലപാതകത്തിലെ വിചാരണ തുടരുന്നു

ആര്യാടന്റെ സെക്രട്ടറി സയനൈഡ് വാങ്ങിയിരുന്നതായി സ്വർണ്ണപ്പണിക്കാരൻ; രാധയെ കാറിടിച്ച്‌ കൊല്ലാൻ ചുമതലപ്പെടുത്തിയെന്ന് സാക്ഷി; കോൺഗ്രസ് ഓഫീസിലെ കൊലപാതകത്തിലെ വിചാരണ തുടരുന്നു

മഞ്ചേരി: നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയുടെ മരണം കേരളത്തെ ഞെട്ടിച്ചതാണ്. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫിലെ പ്രമുഖൻ പ്രതിയായതോടെ രാഷ്ട്രീയ മാനങ്ങളും കൈവന്നു. കേസിന്റെ വിചാരണയിൽ ആര്യാടന്റെ മുൻ ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തലുകൾ തുടരുകയാണ്. രാധയെ കൊല്ലാൻ ബിജു നേരത്തേയും ക്വട്ടേഷൻ കൊടുത്തിരുന്നുവെന്നും മൊഴി വരുന്നു. സയനയ്ഡ കൊടുത്ത് രാധയെ കൊല്ലാനും ശ്രമിച്ചതായും സംശയമുയരുന്നു.

രാധാ കൊലക്കേസിലെ ഒന്നാം പ്രതി ബിജു ഒന്നരവർഷംമുമ്പ് സയനൈഡ് ആവശ്യപ്പെട്ടിരുന്നതായി കരുളായിയിലെ സ്വർണപ്പണിക്കാരനായ മോഹനൻ എന്ന മാനു മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എസ് ശശികുമാർ മുമ്പാകെ മൊഴിനൽകി. പത്തുവർഷമായി ബിജുവിനെ അറിയാം. പട്ടിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് ആവശ്യപ്പെട്ടത്. സൃഹൃത്ത് മനോജുമായി ബന്ധപ്പെട്ട് സയനൈഡ് വാങ്ങിക്കൊടുത്തു. രണ്ടുമാസത്തിനുശേഷം ഇത് നഷ്ടപ്പെട്ടെന്നും വേറെ കിട്ടുമോ എന്നും ബിജു ചോദിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോൾ സ്വർണപ്പണിക്കാരനായ സുന്ദരനെ വിളിക്കാൻ പറഞ്ഞു. ഇയാൾ ബിജുവിന് സയനൈഡ് നൽകിയതായി അറിഞ്ഞിരുന്നു. സ്ഥലം വാങ്ങാൻ ബിജു തന്നോട് 15,000 രൂപ ആവശ്യപ്പെട്ടിരുന്നതായും മൊഴിനൽകി.

രാധയെ കാറിടിച്ച് അപായപ്പെടുത്താൻ രാധ വധക്കേസിലെ ബിജു ആവശ്യപ്പെട്ടതായും സാക്ഷിമൊഴി ഉണ്ട്. നിലമ്പൂർ വി കെ റോഡിൽ ചായക്കട നടത്തിയിരുന്ന പോത്തുകല്ല് സ്വദേശി സന്തോഷാണ് മൊഴിനൽകിയത്. ബിജു കോൺഗ്രസ് ഓഫീസിലെ ജീവനക്കാരനും മന്ത്രിയുടെ സ്റ്റാഫാണെന്നും അറിയാമായിരുന്നെന്ന് സന്തോഷ് കോടതിയെ അറിയിച്ചു. ബിജുവിന്റെ നിർദ്ദേശ പ്രകാരം രാധയെ കാറിടിക്കാൻ തയ്യാറായില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

ബിജുവിന്റെ ആവശ്യപ്രകാരം നാലുതവണയിലധികം കോൺഗ്രസ് ഓഫീസിൽ ചെന്നിട്ടുണ്ട്. അവസാനമായി ചന്തക്കുന്നിലുള്ള സുഹൃത്ത് ഫാസിലുമായി ചെന്നപ്പോൾ തനിക്ക് ഒരു സഹായം ചെയ്തുതരണമെന്ന് ബിജു ആവശ്യപ്പെട്ടു. ഓഫീസിലെ തൂപ്പുകാരി പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നും കാര്യങ്ങൾ പിന്നീട് പറയാമെന്നും പറഞ്ഞു. പിന്നീട് ഫോണിൽ വിളിച്ച് കോൺഗ്രസ് ഓഫീസിന് താഴേക്ക് വരാൻ പറഞ്ഞു.

അവിടെവച്ച് വെള്ള നിറമുള്ള ആൾട്ടോകാറിന്റെ താക്കോൽ ബിജു നൽകി. ഫാസിൽ മുന്നിലും ബിജു പിറകിലുമായി കാറിൽ കയറി. കാർ കോവിലകം റോഡിലൂടെ പോകാൻ ബിജു പറഞ്ഞു. റോഡിലേക്ക് കയറി അൽപ്പസമയം കഴിഞ്ഞപ്പോൾ ബിജു ആയിരത്തിന്റെ ഒരു നോട്ട് നൽകി. കാർ റോഡരികിൽ നിർത്തിയപ്പോൾ ബിജു മൊബൈലിൽ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ചുതന്നു. ഇവരാണ് ഓഫീസിലെ തൂപ്പുകാരി രാധയെന്നും ഇവരെ കാറിടിച്ച് കൊല്ലണമെന്നും പറഞ്ഞു.

രാവിലെ ഒമ്പതിന് കോവിലകം റോഡിലൂടെയാണ് ഇവർ വരികയെന്നും 8.30 ആകുമ്പോഴേക്കും അവിടെയെത്തണമെന്നും പറഞ്ഞു. ഇടിച്ചശേഷം എങ്ങോട്ടെങ്കിലും പോകാനും എന്ത് ചെലവ് വന്നാലും ''അറ്റ് എനി കോസ്റ്റ് ''താൻ എറ്റെടുക്കാമെന്നും ബിജു അറിയിച്ചു. ഞങ്ങൾ അതിന് തയ്യാറായില്ല. തമിഴ്‌നാട്ടിലെ ഉക്കടത്ത് പോയിവന്ന് കാർ ബിജുവിനെ ഏൽപ്പിച്ചതായും സന്തോഷ് മൊഴിനൽകി. ഫാസിലിനെ വിസ്താരത്തിൽനിന്ന് ഒഴിവാക്കി. ചൊവ്വാഴ്ച ബിജുവിന്റെ ബന്ധുക്കളെ ഉൾപ്പെടെയുള്ളവരെ വിസ്തരിക്കും.

രാധയുടെ മൃതദേഹം കോൺഗ്രസ് ഓഫീസിനടത്തുള്ള പഞ്ചായത്ത് കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. ചാക്കിൽകെട്ടി കുളത്തിൽ താഴ്‌ത്തിയ രീതിയിലായിരുന്നു മൃതദേഹം. ബിജുവിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ ഓഫീസിൽ വച്ച് കൊന്ന ശേഷം ചാക്കിലാക്കി കുളത്തിലിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP