Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കോടതിയിലൂടെ പുറത്തിറാങ്ങുനുള്ള നീക്കവും നടന്നില്ല; നിസാമിനെതിരെ കാപ്പ ചുമത്തിയതിൽ തെറ്റില്ലെന്ന് കോടതി; ചന്ദ്രബോസ് കൊലക്കേസിലെ പ്രതിക്ക് ഉടൻ ജാമ്യം കിട്ടില്ല

ഹൈക്കോടതിയിലൂടെ പുറത്തിറാങ്ങുനുള്ള നീക്കവും നടന്നില്ല; നിസാമിനെതിരെ കാപ്പ ചുമത്തിയതിൽ തെറ്റില്ലെന്ന് കോടതി; ചന്ദ്രബോസ് കൊലക്കേസിലെ പ്രതിക്ക് ഉടൻ ജാമ്യം കിട്ടില്ല

തൃശ്ശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിനെതിരെ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവെൻഷൻ ആക്ട്) ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. നിസാം നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. തന്നെ അന്യായമായി തടങ്കിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് നിസാമാണ് ഹൈക്കോടതിയെ സമീപിച്ചത്. കാപ്പ ചുമത്തിയതു കൊണ്ട് മാത്രമാണ് നിസാമിന് ചന്ദ്രബോസ് കൊലക്കേസിലും ജാമ്യം ലഭിക്കാത്തത്.

പ്രതിയെ ആറുമാസം കരുതൽ തടങ്കലിൽ വെക്കാൻ അധികാരം നൽകുന്നതാണ് ഈ നിയമം. നിസാമിന് മേൽ കാപ്പ ചുമത്തണമെന്ന് ശുപാർശ ചെയ്തുകൊണ്ട് സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനി നൽകിയ ശുപാർശ ജില്ലാ കളക്ടർ എം.എസ്. ജയ അംഗീകരിക്കുകയായിരുന്നു. ഫെബ്രവരി ഒന്നിനാണ് ഇതു സംബന്ധിച്ച ഫയൽ കളക്ടറുടെ മുന്നിലെത്തിയത്. നിയമോപദേശം തേടി നിരവധി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് കാപ്പ ചുമത്താൻ കളക്ടർ തീരുമാനിച്ചത്. നിസാമിനെതിരെ 13 കേസുകളുള്ള കാര്യം ചൂണ്ടിക്കാണിച്ചാണ് കമ്മീഷണർ കാപ്പ ചുമത്തുന്നതിന് അനുമതി തേടിയത്.

ബംഗളൂരുവിലെ രണ്ട് കേസുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. മോഡലിനെ മാനഭംഗപ്പെടുത്തിയെന്ന കേസും വണ്ടിയിടിച്ച് പരിക്കേൽപ്പിച്ചുവെന്ന കേസുമാണിത്. കൂടാതെ വനിതാ എസ്.ഐ.യെ വാഹനത്തിൽ പൂട്ടിയിട്ട സംഭവവും വീടുകയറി ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിസാമിനെതിരെ കാപ്പ ചുമത്താൻ 2013 ഏപ്രിൽ 26ന് ശ്രമം നടന്നിരുന്നു. കേസ് ഒത്തുതീർപ്പിലൂടെ നിസാം മറികടക്കുകയായിരുന്നു. ചന്ദ്രബോസിനെതിരെ ഇയാൾ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ശ്രമം വീണ്ടും ശക്തമായത്.

കഴിഞ്ഞ ജനുവരിയിലാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മൃഗീയമായി കൊലപ്പെടുത്തിയത്. ജനുവരി 29ന് ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് നിസാം ചന്ദ്രബോസിനെ മർദ്ദിക്കുകയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ചന്ദ്രബോസിന്റെ ഇടുപ്പെല്ലും നട്ടെല്ലും തകർന്നിരുന്നു.

അത്യാസന്നനിലയിലായ ചന്ദ്രബോസ് ആഴ്‌ച്ചകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഈ കേസിൽ കോടതിയിൽ വിചാരണ തുടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP