Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിസാമിന് ജയിൽവാസം മടുത്തു; ഹരീഷ് സാൽവേയിൽ വിശ്വാസം അർപ്പിച്ച് ജാമ്യത്തിനായി സുപ്രീംകോടതിയിൽ; വാഹനാപകട തിയറി ഉയർത്തി ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയെ രക്ഷിക്കാൻ വാരിയെറിയുന്നത് ലക്ഷങ്ങൾ

നിസാമിന് ജയിൽവാസം മടുത്തു; ഹരീഷ് സാൽവേയിൽ വിശ്വാസം അർപ്പിച്ച് ജാമ്യത്തിനായി സുപ്രീംകോടതിയിൽ; വാഹനാപകട തിയറി ഉയർത്തി ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയെ രക്ഷിക്കാൻ വാരിയെറിയുന്നത് ലക്ഷങ്ങൾ

ന്യൂഡൽഹി: വഹനാപകട തിയറി തള്ളി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ചന്ദ്രബോസ് വധക്കേസിൽ ജാമ്യം തേടി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിക്കും. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ നിഷാമിനു വേണ്ടി ഹാജരാകും. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മനപ്പൂർവ്വം ചന്ദ്രബോസിനെ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും വാഹനാപകടത്തിലാണ് മരണമെന്നുമാണ് നിസാമിന്റെ വാദം. എന്നാൽ വിചാരണ കോടതിയും ഹൈക്കോടതയിയും ഇത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷങ്ങൾ പ്രതിഫലമുള്ള മുൻനിര അഭിഭാഷകനെ തന്നെ ഇറക്കി ജാമ്യം നേടി പുറത്തുവരാനാണ് നിസാമിന്റെ ശ്രമം.

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസിൽ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു. മാർച്ച് 11നു ചുമത്തിയ കാപ്പ കാലാവധി അവസാനിച്ചതോടെയാണു ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാൽ കോടതി അത് തള്ളുകയായിരുന്നു. ഒക്ടോബർ 26നും നവംബർ 17നുമിടയിൽ 104 സാക്ഷികളെ വിസ്തരിക്കാനുള്ള സമയക്രമം സെഷൻസ് കോടതി നിശ്ചയിച്ചിരുന്നു. ഹൈക്കോടതിയും നിസാമിന്റെ ഹർജികളിൽ അനുകൂല തീരുമാനം എടുത്തില്ല. കഴിഞ്ഞ ജനുവരി 29നു പുലർച്ചെയാണു തൃശൂരിലെ പുഴയ്ക്കൽ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മർദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. അന്നുതന്നെ പൊലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാമിനെ കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ് പിന്നീട് ആശുപത്രിയിൽ മരിച്ചു. ഉന്നത ഇടപെടലിലൂടെ മോചിതനാകാൻ നിസാം പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. മാദ്ധ്യമ ഇടപെടലായിരുന്നു ഇതിന് കാരണം.

ചന്ദ്രബോസ് വധക്കേസിൽ തനിക്കെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുള്ള കൊലപാതകം എന്ന കുറ്റം ചുമത്തണമെന്നാണ് നിസാമിന്റെ ആവശ്യം. ഇത്തരം കേസുകളിൽ പരമാവധി രണ്ടു വർഷം മാത്രമാണ് ശിക്ഷ. കൊലപാതകകുറ്റത്തിൽ നിന്ന് തലയൂരി ജയിൽ മോചിതനാകാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. നേരത്തെ കേസ് അന്വേഷണ സമയത്തും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് ചാർജ്ജ് ചെയ്യാൻ നിസാം ശ്രമിച്ചിരുന്നു. പൊലീസിനെ സ്വാധീനിക്കാനുള്ള നീക്കമൊന്നും മാദ്ധ്യമ ഇടപെടലുകളെ തുടർന്ന് നടന്നിരുന്നില്ല. തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങളുയർത്തി ജാമ്യം നേടാനായിരുന്നു ശ്രമം. അതും നടക്കാതെ വന്നതോടെയാണ് കേസിൽ നിന്ന് തലയൂരാൻ പുതിയ നീക്കം തുടങ്ങിയത്.

ചന്ദ്രബോസ് കൊലക്കേസിൽ നിസാമിന് വധ ശിക്ഷ വാങ്ങികൊടുക്കാനാണ് പ്രോസിക്യൂഷൻ ശ്രമം. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് പുതിയ നീക്കമുണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ കഴിയാത്തതും ഇതിന് കാരണമായിട്ടുണ്ട്. മനപ്പൂർവ്വമായ നരഹത്യാവകുപ്പ് നിലനിൽക്കുന്നതല്ലെന്നും, ചികിത്സാ പിഴവാണ് ചന്ദ്രബോസിന്റെ മരണകാരണമെന്നും തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നിസ്സാമിന്റെ വാദം.

മദ്യലഹരിയിൽ കാറിലെത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർകൊണ്ടിടിക്കുകയും വടികൊണ്ട് മർദിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ഫെബ്രവരി 16 ന് ആശുപത്രിയിൽ വച്ചാണ് ചന്ദ്രബോസ് മരിച്ചത്. ഏപ്രിൽ 4ന് കുന്നംകുളം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ 10നാണ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിലേക്ക് കേസ് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP