Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയം കളിച്ച് വിഴിഞ്ഞം നഷ്ടപ്പെടുത്തരുതെന്ന് നിതിൻ ഗഡ്കരി; പദ്ധതി വൈകിയാൽ കേന്ദ്രം വേറെ വഴി നോക്കുമെന്നും ഷിപ്പിങ് മന്ത്രി

രാഷ്ട്രീയം കളിച്ച് വിഴിഞ്ഞം നഷ്ടപ്പെടുത്തരുതെന്ന് നിതിൻ ഗഡ്കരി; പദ്ധതി വൈകിയാൽ കേന്ദ്രം വേറെ വഴി നോക്കുമെന്നും ഷിപ്പിങ് മന്ത്രി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ച് പദ്ധതി നഷ്ടമാക്കരുതെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയാണ് രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് കേരളത്തിന് മുന്നറിയിപ്പു നൽകിയത്.

രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ട് പദ്ധതി വൈകിയാൽ കേന്ദ്ര സർക്കാർ മറ്റു വഴികൾ തേടുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വേണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പദ്ധതി വൈകിയാൽ കേരളത്തിന് മാത്രമല്ല, രാജ്യത്തിന് കൂടിയാണ് നഷ്ടം. തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തിൽ ഇളവു നൽകുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയാണെന്നും ഗഡ്കരി പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് സ്വകാര്യ സംരംഭകർ സംസ്ഥാനത്ത് നിക്ഷേപം നടത്താത്തതെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

തുറമുഖ നിർമ്മാണം സ്വകാര്യകമ്പനിയെ ഏൽപ്പിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തുറമുഖ നിർമ്മാണം പൊതുമേഖലയിലെ കമ്പനിക്ക് കൈമാറണമെന്നും യെച്ചൂരി കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളെ കുറിച്ച് ഇതിനോടകം തന്നെ സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP