Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന ദിനത്തിലും ബഹളത്തിൽ മുങ്ങി സഭ; മന്ത്രി ഷൈലജയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലെക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുന്നു: പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ

അവസാന ദിനത്തിലും ബഹളത്തിൽ മുങ്ങി സഭ; മന്ത്രി ഷൈലജയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലെക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരിക്കുന്നു: പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ

തിരുവനന്തപുരം: സമ്മേളനത്തിന്റെ വസാന ദിനത്തിലും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയിൽ കുത്തിയിരിപ്പ് സമരം നടത്തിൽ. സഭാ കവാടത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നാല് ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്.

രാവിലെ സഭ തുടങ്ങിയപ്പോൾ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇപ്പോൾ ബാനറുകളും പ്ലെക്കാർഡുകളുമായി അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രി ഇപ്പോഴും മന്ത്രി ഷൈലജ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പിന്തുണ നൽകുന്നുണ്ട്.

ഇന്നലെ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നില്ല. എന്നാൽ ഇന്ന് ഹൈക്കോടതി വിമർശനങ്ങൾ എല്ലാം ഉൾപ്പെടുത്തിയുള്ള അടിയന്തിര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയിട്ടുണ്ട്. കെസി ജോസഫാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതു വരെ സഭാ നടപടികൾ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ചോദ്യോത്തരവേളയുമായി സഹകരിക്കണമെന്ന് സ്പീക്കർ നിരന്തരം ആവശ്യപ്പെട്ടിട്ടും അംഗങ്ങൾ വഴങ്ങുന്നില്ല.എല്ലാ ദിവസവും സഭാ നടപടികൾ സ്തംഭിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടിട്ടും അംഗങ്ങൾ നിർദ്ദേശം മുഖവിലയ്ക്കെടുക്കാതെ ബഹളം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP