Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബർ ലോകത്തെ പ്രതിഷേധങ്ങൾ ഫലം കണ്ടു; ദീപാ നിശാന്തിനെതിരെ നടപടിയില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; ബീഫ് ഫെസ്റ്റ് നടക്കുമ്പോൾ അദ്ധ്യാപിക പരീക്ഷാ ഡ്യൂട്ടിയിൽ; കോളേജിൽ ക്ഷേത്രവുമില്ല

സൈബർ ലോകത്തെ പ്രതിഷേധങ്ങൾ ഫലം കണ്ടു; ദീപാ നിശാന്തിനെതിരെ നടപടിയില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; ബീഫ് ഫെസ്റ്റ് നടക്കുമ്പോൾ അദ്ധ്യാപിക പരീക്ഷാ ഡ്യൂട്ടിയിൽ; കോളേജിൽ ക്ഷേത്രവുമില്ല

തൃശൂർ: തൃശൂർ കേരളവർമ കോളജിൽ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ അന്വേഷണം നേരിടേണ്ടി വന്ന അദ്ധ്യാപിക ദീപാ നിശാന്തിന് ആശ്വാസം. ദീപാ നിശാന്തിനെതിരെ നടപടി വേണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദീപാ നിശാന്തിന് പിന്തുണയുമായി സൈബർ ലോകം എത്തിയതും പിന്നാലെ മന്ത്രിമാരും രാഷ്ട്രീയക്കാരും അദ്ധ്യാപികയ്ക്ക് എതിരെ നടപടി എടുക്കരുതെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തതോടെയാണ് നടപടി വേണ്ടെന്ന തീരുമാനത്തിലേക്ക് കൊച്ചിൻ ദേവസ്വം ബോർഡ് എത്തിയത്.

കേരള വർമ്മാ കോളേജിൽ കുട്ടികൾ മാംസാഹാരം കൊണ്ടുവരാൻ പാടില്ലെന്നു നിർദേശിച്ചിട്ടില്ലെന്നും എന്നാൽ കാന്റീനിൽ മാംസാഹാരം വിളമ്പേണ്ടെന്ന തീരുമാനം തുടരുമെന്നും ദേവസ്വം ബോർഡ് യോഗത്തിന് ശേഷം അറിയിച്ചു. കോളജിൽ ക്ഷേത്രമില്ലെന്നും ആൽത്തറയിൽ വിളക്കുകത്തിക്കുന്ന പതിവു മാത്രമാണുള്ളതെന്നുമാണ് ദേവസ്വം ബോർഡിന്റെ വാദം. എസ്എഫ്‌ഐയുമായി ചേർന്ന് വിദ്യാർത്ഥികൾ കാമ്പസിൽ അക്രമം നടത്തിയെന്ന എബിവിപിയുടെ പരാതിയിൽ കഴമ്പില്ലെന്നും ദേവസ്വം ബോർഡ് കണ്ടെത്തി.

ബീഫ് ഫെസ്റ്റും അതിക്രമവും നടക്കുമ്പോൾ ദീപ നിശാന്ത് പരീക്ഷാ ഡ്യൂട്ടിയിലായിരുന്നുവെന്നും അക്രമത്തിൽ അവർക്കു പങ്കില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ. ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് തങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ദേവസ്വം ബോർഡ് വിലയിരുത്തി.

കാമ്പസിൽ നടത്തിയ ബീഫ് ഫെസ്റ്റിനു പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർക്കു നേരെ ആക്രമമുണ്ടാവുകയും യൂണിയൻ ഓഫീസ് കത്തിക്കുകയും ചെയ്തിരുന്നു. കാമ്പസിൽ അക്രമം നടത്തിയതിനെതിരായ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ വൻ വിവാദമുണ്ടായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായ ദീപയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതിനെതിരേ സോഷ്യൽ മീഡിയ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ദീപാ നിശാന്തിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP