Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന്റെ എയിംസ് സ്വപ്‌നം വെറുതെയായി; ഉമ്മൻ ചാണ്ടി സർക്കാർ അലംഭാവം കാട്ടിയപ്പോൾ നാലിടങ്ങളിൽ സ്ഥലം കണ്ടെത്തി പിണറായി സർക്കാർ അപേക്ഷിച്ചിട്ടും പ്രയോജനം ഉണ്ടായില്ല; കേരളത്തിന് ഇല്ലെന്ന് കത്തെഴുതിയത് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ക്യാംപസ് ഉടൻ സ്ഥാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തൽക്കാലം ഇക്കാര്യം പരിഗണനയിൽ ഇല്ലെന്നു കേന്ദ്രമന്ത്രി ജെ.പി.നഡ്ഢ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണു കേരളത്തിൽ എയിംസ് എന്ന ആവശ്യം ഉയർന്നത്. തുടർന്നു കേന്ദ്രസർക്കാർ ഇക്കാര്യം അംഗീകരിച്ചു. യുപിഎ മാറി എൻഡിഎ അധികാരത്തിൽ വന്നപ്പോഴും ഉറപ്പ് ആവർത്തിച്ചു. കേരളത്തിനോട് എയിംസ് സ്ഥാപിക്കാൻ യോജ്യമായ സ്ഥലം കണ്ടെത്താനും നിർദ്ദേശിച്ചു. കേരളം സ്ഥലം കണ്ടെത്തി അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല.

എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ ജൂൺ 16ന് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനു കത്തയച്ചു. എയിംസ് സ്ഥാപിക്കാൻ സർക്കാർ കണ്ടെത്തിയ നാലു സ്ഥലങ്ങളുടെ പട്ടിക സഹിതമായിരുന്നു കത്ത്. വിദഗ്ധസംഘത്തെ അയച്ചു പരിശോധിപ്പിച്ച് ഉചിതമായ സ്ഥലം തീരുമാനിക്കണമെന്നും എത്രയും വേഗം തുടർനടപടി സ്വീകരിക്കണം എന്നുമായിരുന്നു ആവശ്യം. ഇതിനുള്ള മറുപടിയിലാണു കേരളത്തിൽ എയിംസ് തൽക്കാലം പരിഗണിക്കുന്നില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

2014'15 ലെ കേന്ദ്ര ബജറ്റിൽ നാലു സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 2015'16 ബജറ്റിൽ മറ്റ് ആറു സംസ്ഥാനങ്ങളുടെ കാര്യവും പ്രഖ്യാപിച്ചു. അപ്പോഴെല്ലാം അവഗണിക്കപ്പെട്ടു. കേരളത്തിന്റെ ആവശ്യം പിന്നീടൊരു ഘട്ടത്തിൽ പരിഗണിക്കാം എന്നാണു കേന്ദ്രമന്ത്രി ജെ.പി.നഡ്ഢ വിശദീകരിച്ചത്.

ന്യൂഡൽഹിയിലെ എയിംസ് ആരംഭിച്ചത് 1956ൽ ആണ്. 2012ൽ ന്യൂഡൽഹി എയിംസിന്റെ ചുവടുപിടിച്ച് ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പുർ, പട്‌ന, റായ്പുർ, ഹൃഷീകേശ് എന്നിവിടങ്ങളിലും എയിംസ് ആരംഭിച്ചു. ഇവയാണ് ഇപ്പോൾ നിലവിലുള്ള എയിംസുകൾ. എല്ലാം സംസ്ഥാനത്തും എയിംസ് തുടങ്ങുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. ഇതോടെയാണ് കേരളം ചരട് വലികൾ തുടങ്ങിയത്. എന്നാൽ ഇനിയും ഏറെ നാൾ കാത്തിരുന്നാൽ മാത്രമേ എയിംസ് കേരളത്തിലെത്തൂവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP