Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാറിൽ പീഡനത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നാലാം പ്രതി ഒഴികെയുള്ള പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. സെഷൻസ് കോടതി ജാമ്യം നൽകിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ നടപടി.

വാളയാർ അട്ടപ്പളത്ത് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ മരണത്തിൽ ദുരൂഹതയും ഉയർന്നിരുന്നു. സംഭവത്തിൽ അയൽവാസിയായ 17കാരൻ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് പലതവണ ചോദ്യം ചെയ്ത് വിട്ടയച്ച ഒരു യുവാവ് ആത്മഹത്യയും ചെയ്തിരുന്നു. ഈ വർഷം ജനുവരി 13, മാർച്ച് നാല് എന്നീ തീയതികളിലാണ് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP