Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് കെ എം മാണി; തന്റെ പ്രസ്താവന യുവജന സംഘടനകൾ തെറ്റിദ്ധരിച്ചെന്നും ധനമന്ത്രി; നിർദ്ദേശം പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് താൽക്കാലികമായി നിർത്താൻ

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് കെ എം മാണി; തന്റെ പ്രസ്താവന യുവജന സംഘടനകൾ തെറ്റിദ്ധരിച്ചെന്നും ധനമന്ത്രി; നിർദ്ദേശം പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് താൽക്കാലികമായി നിർത്താൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇത് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ല. ജീവനക്കാരെ പുനർവിന്യസിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. തന്റെ പ്രസ്താവന തെറ്റിദ്ധരിച്ചാണ് യുവജനസംഘടനകൾ പ്രതികരിക്കുന്നതെന്നും കെ എം മാണി പറഞ്ഞു.

പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് താൽക്കാലികമായി നിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് 30,000 ജീവനക്കാർ അധികമുണ്ടെന്ന് സെക്രട്ടറിതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ പുനർവിന്യസിക്കുന്നതിനുള്ള നിർദ്ദേശം മാത്രമാണ് നൽകിയത്. മദ്യ നയത്തിന്റെ പശ്ചാത്തലത്തിലല്ല ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

യുവജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനവും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. അതേസമയം മദ്യ നയത്തിൽ മാറ്റമില്ലെന്ന് കെ എം മാണി പറഞ്ഞു. പൂട്ടിയ ബാറുകളിൽ ബിയർ, വൈൻ പാർലറുകൾ തുടങ്ങാൻ അനുമതി നൽകണമെന്ന പി സി ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ല.

പുതിയ തസ്തികകൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷത്തിനു പുറമെ ഭരണകക്ഷി യുവജന സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണം നൽകിയത്. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, സോഷ്യലിസ്റ്റ് യുവജനത എന്നീ സംഘടനകളാണ് സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP