Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌പെഷ്യൽ നമ്പർ പ്ലേറ്റോ ബീക്കൺ ലൈറ്റോ ഇല്ലാതെ യാത്ര ചെയ്യാൻ തുടങ്ങിയാൽ പണി കിട്ടുന്നത് പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും; വിഐപികളെ തിരിച്ചറിയാതെ അലംഭാവം കാട്ടിയാൽ സസ്‌പെൻഷൻ ഉറപ്പ്

മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌പെഷ്യൽ നമ്പർ പ്ലേറ്റോ ബീക്കൺ ലൈറ്റോ ഇല്ലാതെ യാത്ര ചെയ്യാൻ തുടങ്ങിയാൽ പണി കിട്ടുന്നത് പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും; വിഐപികളെ തിരിച്ചറിയാതെ അലംഭാവം കാട്ടിയാൽ സസ്‌പെൻഷൻ ഉറപ്പ്

തിരുവനന്തപുരം: വിവിഐപി സംസ്‌കാരത്തിന് അവസാനമിടാൻ ബീ്ക്കൺ ലൈറ്റുകൾ മന്ത്രിമാരുടേതുൾപ്പെടെയുള്ളവരുടെ കാറുകളിൽ നിരോധിച്ചത് കേന്ദ്ര സർക്കാരാണ്. പ്രധാനമന്ത്രി മോദിയുടെ തീരുമാനം എത്തിയപ്പോൾ തന്നെ കേരളത്തിൽ തോമസ് ഐസക്കിനെ പോലുള്ളവർ തീരുമാനം നടപ്പാക്കി. ഇപ്പോഴിതാ സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺലൈറ്റുകൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനവുമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ മോട്ടോർവാഹന വകുപ്പിന്റെ രജിസ്റ്റർ നമ്പർകൂടി വയ്ക്കാനും തീരുമാനമായി.

ഫലത്തിൽ ഈ തീരുമാനം തിരിച്ചടിയാകുന്നത് പൊലീസുകാർക്കാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ട്രാഫിക് പൊലീസ് നിർബന്ധിതമാകും. മന്ത്രിമാരുടേയും വിവിഐപികളുടേയും വാഹനം തിരിച്ചറിയുന്നതും സൗകര്യം ഒരുക്കുന്നതും ചുവന്ന ബീക്കൺ ലൈറ്റും സ്‌പെഷ്യൽ നമ്പർ പ്ലേറ്റും കണ്ടിട്ടാണ്. ഇനി അതില്ലാത്തതു കൊണ്ട് തന്നെ സാധാരണക്കാരിൽ നിന്ന് ഇവരെ തിരിച്ചറിയിയുക പ്രയാസകരമാകും. ഈ സാഹചര്യത്തിൽ കുറ്റവും കുറവും വിവിഐപികളുടെ റോഡ് യാത്രയിൽ ഉണ്ടാകാനിടയുണ്ട്. ഈ അലംഭാവത്തിന് പൊലീസും ഉദ്യോഗസ്ഥരുമാകും ഉത്തരം പറയേണ്ടി വരിക. ഇത്തരമൊരു സാഹചര്യമാണ് പുതിയ തീരുമാനം ഉണ്ടാക്കുന്നത്.

ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും എസ്‌കോർട്ടുകളുടെ അകമ്പടിയുണ്ടാകും. അതുകൊണ്ട് തന്നെ ഇവർക്ക് ഏത് തിരിക്ക് പിടിച്ച റോഡിലൂടേയും അതിവേഗ യാത്ര സാധ്യമാകും. എന്നാൽ മറ്റ് മന്ത്രിമാരെ തിരിച്ചറിയാൻ പോലും ഇനി ബുദ്ധിമുട്ടും. ചുവന്ന ബീക്കൺ ലൈറ്റ് വയ്ക്കുന്നത് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരാണ്. ഇവർക്കും പ്രത്യേക നമ്പർ ഉണ്ടായിരുന്നു. ഈ മുതിർന്ന ഉദ്യോഗസ്ഥരേയും റോഡിൽ ഇനി തിരിച്ചറിയുക ആയാസകരമായിരിക്കും. കാറിൽ പ്രത്യേക നമ്പർ ഇല്ലാത്തത് തന്നെയാണ് ഇതിന് കാരണം.

മന്ത്രിമാരുടെ വാഹനങ്ങളിൽ ഇപ്പോൾ രജിസ്റ്റർ നമ്പർ പ്രദർശിപ്പിക്കാറില്ല. പകരം 1,2,3 തുടങ്ങിയ നമ്പറുകളാണ് പ്രദർശിപ്പിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് തീരുമാനം. അംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങളിൽ തുടർന്നും ബീക്കൺലൈറ്റുകൾ ഉപയോഗിക്കും. വി.ഐ.പി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ഇതിനുപിന്നാലെ ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി. നിരവധി സംസ്ഥാനങ്ങളിലെ മന്ത്രിമാരും ബീക്കൺ ലൈറ്റുകൾ നീക്കി.

ഗവർണർ പി സദാശിവവും ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള ഏതാനും മന്ത്രിമാരും ബീക്കൺലൈറ്റുകൾ നീക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ബീക്കൺ ലൈറ്റുകൾ തുടർന്നും ഉപയോഗിച്ചിരുന്നു. മെയ് ഒന്നുമുതൽ ഇവ ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. ബീക്കൺലൈറ്റിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇളവ് ആവശ്യപ്പെടണമെന്ന് ഗതാഗത കമ്മീഷണറുടെ ശുപാർശ. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബീക്കൺ ലൈറ്റ് അനുവദിക്കാനുള്ള അധികാരം സംസ്ഥാനത്തിന് തിരിച്ചുനൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ബീക്കൺലൈറ്റുകൾ നിരോധിച്ചതിന് പുറമെ ഇത് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കുണ്ടായിരുന്ന അധികാരം പൂർണമായും എടുത്തുകളഞ്ഞാണ് കേന്ദ്രസർക്കാർ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ആക്ഷേപം ഉണ്ടെങ്കിൽ പത്തുദിവസത്തിനുള്ളിൽ അറിയിക്കണമെന്നാണ് നിർദ്ദേശം. ഇതിന്റ ഭാഗമായി ഗതാഗത കമ്മീഷണർ എസ്.ആനന്ദകൃഷ്ണൻ നൽകിയ റിപ്പോർട്ടിലാണ് ഇളവ് ആവശ്യപ്പെടാൻ ശുപാർശ. അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബീക്കൺ ലൈറ്റ് വയ്ക്കാൻ അനുമതി വേണം. ഇതിന് അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തിരിച്ചുനൽകണം. ഈ രണ്ട് ആവശ്യങ്ങൾ ഉന്നയിക്കണമെന്നാണ് കമ്മീഷണർ നിർദ്ദേശം.

അടിയന്തര സാഹചര്യം എന്ന പട്ടികയിൽ പൊലീസും ആംബുലൻസും ഫോറസ്റ്റും മാത്രമാണ് ഉൾപ്പെടുന്നത്്. മുഖ്യമന്ത്രിയും മന്ത്രിമാരും വിഐപി പട്ടികയിലാണഎന്നും റിപ്പോർട്ട് വിശദീകരിച്ചിരുന്നു. എന്നാൽ ഇത് തള്ളിയാണ് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP