Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കാനാവില്ല; സീറോ-മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി തള്ളി; കേസിൽ ഇടപടൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി

കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കാനാവില്ല; സീറോ-മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി തള്ളി; കേസിൽ ഇടപടൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എറണാകുളം - അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഹർജി സുപ്രീം കോടതി നിരസിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തും ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് രോഹിൻടൺ ഫാലി നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. പരാതിക്കാർക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആവശ്യപ്പെടാം. നിലവിൽ കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ഭൂമിയിടപാട് കേസിൽ ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് മാർട്ടിൻ പയ്യപ്പള്ളി, ഷൈൻ വർഗീസ് തുടങ്ങിയവർ കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP