Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വകാര്യ ബസുകളുടെ സൂപ്പർഫാസ്റ്റ് അഹങ്കാരത്തിന് കടിഞ്ഞാൺ; ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസ് വേണ്ടെന്ന സർക്കാർ നിലപാട് ശരിവച്ച് സുപ്രീംകോടതി; ഉയർന്ന സർവീസുകൾ കെഎസ്ആർടിസിക്ക് മാത്രമായി പരിമിതപ്പെടുത്തും

സ്വകാര്യ ബസുകളുടെ സൂപ്പർഫാസ്റ്റ് അഹങ്കാരത്തിന് കടിഞ്ഞാൺ; ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസ് വേണ്ടെന്ന സർക്കാർ നിലപാട് ശരിവച്ച് സുപ്രീംകോടതി; ഉയർന്ന സർവീസുകൾ കെഎസ്ആർടിസിക്ക് മാത്രമായി പരിമിതപ്പെടുത്തും

ന്യൂഡൽഹി: കേരളത്തിൽ സ്വകാര്യബസ്സുകൾക്ക് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് തുടങ്ങി ഉയർന്ന സർവീസുകൾക്ക് അനുമതി നിഷേധിച്ച സംസ്ഥാനസർക്കാർ നടപടി സുപ്രീംകോടതി ശരിവച്ചു. ഇതോടെ ഉയർന്ന സർവീസുകൾ ഇനി കെഎസ്ആർടിസിക്ക് മാത്രമയി ചുരുങ്ങും. സ്വകാര്യ ബസ്സുകൾക്ക് ഓർഡിനറി - ലിമിറ്റഡ് സ്‌റ്റോപ്പ് പെർമിറ്റുകൾ മാത്രമേ നൽകുകയുള്ളൂ.

പൊതുതാത്പര്യം മുൻനിർത്തി സംസ്ഥാനസർക്കാറുകൾക്ക് പദ്ധതികൾ രൂപവത്കരിക്കാൻ അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയാണ് ജസ്റ്റിസ് വി. ഗോപാലഗൗഡയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശരിവച്ചത്. സ്വകാര്യബസ്സുകൾ ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റുമാക്കി വിദ്യാർത്ഥികൾക്കും മറ്റും ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് തടയാനാണ് 2013ൽ സംസ്ഥാനസർക്കാർ പുതിയ പദ്ധതി വിജ്ഞാപനം ചെയ്തത്.

ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് മാത്രം സ്വകാര്യബസ്സുകൾക്ക് നൽകാനും മറ്റ് ഉയർന്ന സർവീസുകൾ കെ.എസ്.ആർ.ടി.സി.ക്കായി പരിമിതപ്പെടുത്താനുമായിരുന്നു തീരുമാനം. ഈ സർക്കാർ ഉത്തരവ് വിവേചന പരമാണെന്നും സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ സംഘടന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ തീരുമാനം വിവേചനപരമാണെന്ന ബസ് ഉടമകളുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. സർക്കാർ ഉത്തരവ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലെന്നായിന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും വിധികൾ.

നിലവിൽ ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് കാലാവധി തീരുന്നതുവരെ സർവീസ് തുടരാനും സർക്കാർ അനുമതി നൽകിയിരുന്നു. പെർമിറ്റ് കാലാവധി തീരുന്നമുറയ്ക്ക് കെഎസ്ആർടിസി സർവീസുകൾ ഏറ്റെടുത്തുവരികയാണ്. ഇത്തരം നിരവധി സർവീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തു കഴിഞ്ഞു. മുഴുവൻ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകളും ഏറ്റെടുക്കാൻ കെഎസ്ആർടിസി തയാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP