Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസ് നൽകി ദിവസങ്ങളായിട്ടും എഫ്‌ഐആർ ഇല്ല; കൗൺസിലറുമായി പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി കെഎസ്ഇബി ജീവനക്കാർ

കേസ് നൽകി ദിവസങ്ങളായിട്ടും എഫ്‌ഐആർ ഇല്ല; കൗൺസിലറുമായി പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി കെഎസ്ഇബി ജീവനക്കാർ

കൊല്ലം: കെ എസ് ഇ ബി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കൗൺസിലറും പൊലീസും ഒത്തുകളിക്കുന്നതായി ആരോപണം. ഈ മാസം പതിമൂന്നാം തീയതി രാത്രി 12 മണിക്കാണ് കൊല്ലം പാലക്കടവ് ഡിവിഷനിലെ കൗൺസിലർ സതീഷ് കുമാറും സംഘവും കിളികൊല്ലൂർ സെക്ഷൻ ഓഫീസിലെ ഓവർസിയർ അനിൽ കുമാറിനെ മർദ്ദിച്ച്ത്. കൊല്ലത്തെ മൂന്നാം കുറ്റിയിലെ പ്രമുഖ വസ്ത്രവ്യാപാര ശാലയ്ക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ടാണ് അനിൽ കുമാറിന് മർദ്ദനം ഏറ്റത്.

പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ് എന്ന് കെ എസ് ഇ ബി ജീവനക്കാരൻ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തതനുസരിച്ച് കെ എസ് ഇ ബി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. സ്ഥലം എസ് ഐ അജിത് കുമാറിനോട് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടില്ല.

കെ എസ് ഇ ബി വിജിലൻസ് ഡി വൈ എസ് അജിയുമായി മറുനാടൻ മലയാളി പ്രതിനിധി ഫോണിൽ ബന്ധപ്പെട്ടു. സെക്ഷൻ ഓഫീസിൽ ഫോൺ വിളിക്കുകയും ആരും എടുക്കാത്തതിന് കാരണം തിരക്കി ഓഫീസിൽ എത്തിയപ്പോൾ ഓവർസിയറുമായി വാഗ്വാദം ഉണ്ടായതല്ലാതെ മർദ്ദിച്ചില്ല എന്നാണ് ഡി വൈ എസ് പി പറഞ്ഞത്. ഇതുതന്നെയാണ് എസ് ഐ അജിത്കുമാറും പറയുന്നത്.

കൗൺസിലർക്കെതിരെ കേസ് കൊടുത്തതറിഞ്ഞ് കൗൺസിലർ ഓവർസിയർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. എന്തായാലും ഇരകൂട്ടരെയും വിളിച്ച് പ്രശ്‌നം രമ്യാമായി പരിഹരിക്കുന്നത് ആലോചിക്കുകയാണ് പൊലീസ് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP