Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുത്... ഇന്ന് ഹോൺ അടിക്കരുത്..ശബ്ദങ്ങളും ബഹളങ്ങളും കൊണ്ട് തകർന്നടിഞ്ഞ നമ്മുടെ അന്തരീക്ഷത്തിന് ഒരു ദിവസമെങ്കിലും ആശ്വാസം ലഭിക്കട്ടെ; ലോക ഹോൺവിരുദ്ധദിനം ഇക്കുറിയും ആഘോഷമാക്കാനൊരുങ്ങി കേരളം

അരുത്... ഇന്ന് ഹോൺ അടിക്കരുത്..ശബ്ദങ്ങളും ബഹളങ്ങളും കൊണ്ട് തകർന്നടിഞ്ഞ നമ്മുടെ അന്തരീക്ഷത്തിന് ഒരു ദിവസമെങ്കിലും ആശ്വാസം ലഭിക്കട്ടെ; ലോക ഹോൺവിരുദ്ധദിനം ഇക്കുറിയും ആഘോഷമാക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന ശബ്ദമലിനീകരണത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഹോൺവിരുദ്ധ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. പൊലീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, നാഷനൽ ഇനീഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട്, ഗതാഗതവകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചാണു ഹോൺരഹിത ദിനാചരണം.

കേൾവിശക്തിയെ മാത്രമല്ല ആരോഗ്യത്തെ ആകെബാധിക്കുന്ന ശബ്ദമലിനീകരണത്തിൽ കുറവ് വരുത്തുക എന്ന ബോധവത്കരണമാണ് ഇന്ന് നൽകുക. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിപാടികൾ. അത്യവശ്യ ഘട്ടങ്ങളിൽ മാത്രം ഹോൺമുഴക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ഇതോടൊപ്പം തന്നെ ഉച്ചഭാഷിണികളിൽ നിന്നും വെടികെട്ടുകളിൽ നിന്നും ഉണ്ടാകുന്ന അമിത ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനും തുടർ നടപടികൾ ഉണ്ടാകും.

അന്തരീക്ഷമലിനീകരണത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിപത്തുകളിൽ ഒന്നാണ് ശബ്ദമലിനീകരണം. കേൾവി ശക്തിയെ കൂടാതെ ഹൃദയാരോഗ്യത്തേയും രക്തസമ്മർദ്ധത്തെ പോലും ശബ്ദമലിനീകരണം ദോഷകരമായി ബാധിക്കുന്നുണ്ട്. ഗർഭിണികളേയും ഗർഭസ്ഥ ശിശുവിന്റെ കേൾവി ശക്തിയേയും ഈ ശബ്ദമലിനീകരണം ദോഷകരമായി ബാധിക്കുന്നുണ്ട്.

വാഹനങ്ങളുടെ ഹോണിന്റെ അനുവദനീയമായ ശബ്ദം 65 ഡെസിബെൽ വരെയാണ്. ഇത് 75 വരെയൊക്കെ അനുവദിക്കും. പക്ഷേ, പല വാഹനങ്ങളും 110 മുതൽ 120 ഡെസിബൽ വരെ ശക്തിയുള്ള ഹോൺ ആണ് ഇപ്പോളുപയോഗിക്കുന്നത്. ഇത് സമൂഹത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നാണ് ഇന്നത്തെ ബോധവത്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ സ്ഥാനതല ഉദ്ഘാടനം വൈകിട്ട് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP