Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാറെന്ന് കേൾക്കുമ്പോൾ വെപ്രാളപ്പെട്ടിട്ടുകാര്യമില്ല; നിയമപരമായി വേണ്ടതെല്ലാം സർക്കാർ ചെയ്യും; ജനരക്ഷാ യാത്രയുടെ മറവിൽ ബിജെപി സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ

സോളാറെന്ന് കേൾക്കുമ്പോൾ വെപ്രാളപ്പെട്ടിട്ടുകാര്യമില്ല; നിയമപരമായി വേണ്ടതെല്ലാം സർക്കാർ ചെയ്യും; ജനരക്ഷാ യാത്രയുടെ മറവിൽ ബിജെപി സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വജയൻ. അതിൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല. മുൻ യുഡിഎഫ് സർക്കാരാണു അന്വേഷണത്തിനായി കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ ഏറെ സമയമെടുത്തുതന്നെ അതെല്ലാം പൂർത്തിയാക്കി. ഇനി നിയമ നടപടികൾ പൂർത്തിയാക്കേണ്ടതു സർക്കാരിന്റെ ബാധ്യതയാണെന്നും പിണറായി പറഞ്ഞു.തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനരക്ഷാ യാത്രയുടെ മറവിൽ ബിജെപി സിപിഎമ്മിനെതിരെ ആക്രമണം അഴിച്ചുവിട്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ കീഴ്‌പ്പെടുത്തുമെന്ന വാശിയോടെയാണ് ബിജെപി യാത്ര നടത്തിയതെങ്കിലും യാത്ര നാടിനെതിരെയാണെന്ന് ജനം തിരിച്ചറിഞ്ഞു.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഇടതുമുന്നണി ജനജാഗ്രതാ യാത്രകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ മേഖലാ ജാഥ മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വത്ത് നിന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ സിഐ ദേശീയ സെക്രട്ടറി ഡി രാജയും ഉദ്ഘാടനം ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP