Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതാനായരുമായി വ്യക്തിപരമായോ ഔദ്യോഗികമായയോ ബന്ധമില്ലെന്ന് കെ സി വേണുഗോപാൽ; .പിണറായി സർക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്നും എംപി

സരിതാനായരുമായി വ്യക്തിപരമായോ ഔദ്യോഗികമായയോ ബന്ധമില്ലെന്ന് കെ സി വേണുഗോപാൽ; .പിണറായി സർക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്നും എംപി

തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ പരിപൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നു കെ സി വേണുഗോപാൽ എം പി. റിപ്പോർട്ടിൽ എന്താണ് തന്നെകുറിച്ചു പരാമർശമെന്നറിയില്ല. റിപ്പോർട്ട് കണ്ടിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്.

ഈ കേസിന്റെ മെറിറ്റിനെ കുറിച്ചും ആരോപണങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും കേരളത്തിലെ പൊതുസമൂഹത്തിനറിയാം. ഈ കേസുമായി ബന്ധപെട്ടു തന്നെകുറിച്ചു ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് വളരെ മുൻപ് തന്നെ സ്വമേധയാ ആവശ്യപെട്ടിരുന്നതാണ്. കമ്മീഷൻ നടപടികളുടെ ഭാഗമായി പറയാനുള്ളതെല്ലാം അന്വേഷണ കമ്മിഷനെ വിശദമായും തൃപ്തികരമായും ബോധിപ്പിച്ചിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തലേദിവസം താനുൾപ്പെടെയുള്ള ജനപ്രതിനിധികളെ കുറിച്ച് മുഖ്യപ്രതി സരിത നായർമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കമ്മീഷന് കൈമാറിയെന്നും പറഞ്ഞിരുന്നു. തനിക്കെതിരെ ഇത്തരത്തിലുള്ള തെളിവുണ്ടെങ്കിൽ ആ തെളിവുകൾ പരസ്യമാക്കണമെന്നു അഭ്യർത്ഥിച്ചു അന്ന് തന്നെ കമ്മീഷന് രേഖാമൂലം കത്ത് നൽകി. തുടർന്ന് തന്നെ വിസ്തരിച്ചപ്പോഴും ഇതേ ആവശ്യം നേരിൽ ഉന്നയിച്ചു. എന്നാൽ തനിക്കെതിരേ അത്തരം എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കിൽ അത് നിയമാനുസൃതം അറിയിച്ചേനെയെന്നാണ് കമ്മിഷൻ പറഞ്ഞത്. തുടർന്ന് ഇതേ ആരോപണം ഒരു സ്വകാര്യ ചാനലിലൂടെ പ്രതി വീണ്ടും ഉന്നയിച്ചപ്പോൾ എറണാകുളം സി ജെ എം കോടതിയിൽ ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ചു മാനനഷ്ടത്തിന് കേസ് നൽകി. ഈ കേസിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

പ്രതിയുമായി വ്യക്തിപരമായോ ഔദ്യോഗികമായയോ ഒരുതരത്തിലും ബന്ധമില്ല. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിയമോപദേശം അനുസരിച്ചുള്ള നടപടികൾ പ്രകാരം ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണ്. ഏതു ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ, ഒരുതരത്തിലും താൻ ഈ കേസിൽ ഭാഗഭാക്കായിട്ടില്ല എന്നിരിക്കെ ഒരു നടപടിയെയും ഭയക്കുന്നില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP