Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണികൾ കൊല്ലപ്പെടുമ്പോൾ നേതാക്കൾ കമാണ്ടോകളുടെ ബലത്തിൽ ഊരു ചുറ്റുന്നുവെന്ന ആക്ഷേപം ശക്തമായി; 13 അംഗ സംഘത്തെ അയച്ച് പ്രത്യേക സുരക്ഷ ഉറപ്പുവരുത്താനുള്ള കേന്ദ്രാനുമതി ഉപേക്ഷിച്ച് ബിജെപി നേതാക്കൾ; പ്രഖ്യാപിച്ചപ്പോഴേ സുരേന്ദ്രനും രമേശും നിഷേധിച്ച സൗകര്യം കുമ്മനവും വേണ്ടെന്ന് വച്ചു

അണികൾ കൊല്ലപ്പെടുമ്പോൾ നേതാക്കൾ കമാണ്ടോകളുടെ ബലത്തിൽ ഊരു ചുറ്റുന്നുവെന്ന ആക്ഷേപം ശക്തമായി; 13 അംഗ സംഘത്തെ അയച്ച് പ്രത്യേക സുരക്ഷ ഉറപ്പുവരുത്താനുള്ള കേന്ദ്രാനുമതി ഉപേക്ഷിച്ച് ബിജെപി നേതാക്കൾ; പ്രഖ്യാപിച്ചപ്പോഴേ സുരേന്ദ്രനും രമേശും നിഷേധിച്ച സൗകര്യം കുമ്മനവും വേണ്ടെന്ന് വച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവർത്തകരുടെ ജീവനു സുരക്ഷയില്ലാത്ത സാഹചര്യത്തിൽ പാർട്ടി സംസ്ഥാന നേതാക്കൾക്കു കേന്ദ്ര സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കുമ്മനത്തെക്കൂടാതെ പി.കെ.കൃഷ്ണദാസ്, എം ടി.രമേശ്, കെ.സുരേന്ദ്രൻ എന്നീ ബിജെപി നേതാക്കൾക്കാണു കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഇതിൽ സുരേന്ദ്രനും രമേശും സുരക്ഷ വേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ കൃഷ്ണദാസും സുരക്ഷ വേണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് കുമ്മനവും സുരക്ഷ വേണ്ടെന്ന് പറയുന്നത്. സുരക്ഷ ഏർപ്പെടുത്തുമ്പോൾ അതിന് വേണ്ട ചെലവ് സ്വന്തമായി വഹിക്കണമെന്നാണ് ചട്ടം. ബിജെപി കേന്ദ്ര നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇത് ഏറ്റെടുക്കാനായിരുന്നു സാധ്യത. ഇതു കൊണ്ട് കൂടിയാണ് പാർട്ടി ചെലവിൽ അണികൾ അക്രമങ്ങൾക്ക് ഇരയാകുമ്പോൾ കമാണ്ടോ സുരക്ഷ വേണ്ടെന്ന് ബിജെപി നേതാക്കൾ തീരുമാനിക്കുന്നത്.

അതിനിടെ കേരളത്തിലെ ക്രമസമാധാനനില പഠിക്കാൻ മീനാക്ഷി ലേഖി എംപി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.മുരളീധർ റാവു എന്നിവരെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ നിയോഗിച്ചു. ഇവർ ഉടൻ കേരളത്തിലെത്തും. സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതൃസംഘം ഉടൻ ഡൽഹിക്കു പോകും. കൊല്ലപ്പെട്ട സന്തോഷിന്റെ ധർമ്മടത്തെ വീട് ബിജെപി നേതാക്കൾ ഇന്നു സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ബിജെപി പ്രവർത്തകർക്ക് നേരെ സിപിഐ(എം) അക്രമം വ്യാപകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ വിഷയം വീണ്ടും ദേശീയ തലത്തിൽ ബിജെപി ചർച്ചയാക്കും. 

തീവ്രവാദസംഘടനകളിൽനിന്നും രാഷ്ട്രീയ ശത്രുക്കളിൽനിന്നും ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് കുമ്മനം ഉൾപ്പെടെ നാലു ബിജെപി.നേതാക്കൾക്ക് കേന്ദ്രസർക്കാർ 'വൈ കാറ്റഗറി' സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ബിജെപി. പ്രവർത്തകർക്കുനേരേ സിപിഐ(എം). അക്രമം അഴിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തിൽ നേതാക്കൾക്കുമാത്രമായി സംരക്ഷണം വേണ്ടെന്ന് പാർട്ടികേന്ദ്രങ്ങൾ വ്യക്തമാക്കി.

ജനുവരി 23-ന് അമ്മമാരുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ധർണനടത്തും. കണ്ണൂരിലെ കൊലപാതകക്കേസുകൾ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുക, മുഖ്യമന്ത്രി കണ്ണൂർ സന്ദർശിച്ച് സർവകക്ഷിയോഗം വിളിക്കുക, പാലക്കാട് സിപിഎമ്മുകാർ വീടിനു തീയിട്ടതിനെത്തുടർന്ന് രണ്ടുപേർ മരിച്ച കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ബിജെപി.സംഘം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.

ആർ.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി, ഒ. രാജഗോപാൽ എംഎ‍ൽഎ., ബിജെപി. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP