Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന് പ്രത്യേക സോൺ അനുവദിക്കാനാവില്ല; പുതിയ പദ്ധതികൾക്കായി കേരളം കൂടുതൽ പണം മുടക്കണമെന്നും റെയിൽവേ മന്ത്രി

കേരളത്തിന് പ്രത്യേക സോൺ അനുവദിക്കാനാവില്ല; പുതിയ പദ്ധതികൾക്കായി കേരളം കൂടുതൽ പണം മുടക്കണമെന്നും റെയിൽവേ മന്ത്രി

കൊച്ചി: കേരളത്തിന് പ്രത്യേകം സോൺ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സദാനന്ദ ഗൗഡ. നിലവിലെ സോണുകൾ തുടരും. പുതിയ സോണുകൾ പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പദ്ധതികൾക്കായി കേരളം കൂടുതൽ പണം മുടക്കണം. സബർബൻ റെയിൽ പദ്ധതിക്ക് വേണ്ട മുഴുവൻ പണവും കേരളം മുടക്കണം. അമ്പത് ശതമാനം തുക റെയിൽവേ മുടക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ റെയിൽവേ പദ്ധതികളുടെ അവലോകനത്തിനായി കൊച്ചിയിലെ യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

റെയിൽവേ പദ്ധതിക്കായി കർണാടക പകുതി തുകയും സ്ഥലവും അനുവദിക്കുന്നുണ്ട്. അതുപോലെ കേരളവും ചെയ്യണം. എല്ലാം കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നത് ശരിയല്ല. പദ്ധതികൾക്ക് കേരളം കൂടുതൽ തുക മുടക്കിയേ മതിയാവു. ഭൂമി ഏറ്റെടുക്കലാണ് കേരളം നേരിടുന്ന മറ്റൊരു പ്രശ്‌നം. ഭൂമി ഏറ്റെടുക്കൽ കാര്യക്ഷമമാക്കിയില്ലെങ്കിൽ പദ്ധതികൾ വൈകും. പാത ഇരട്ടിപ്പിക്കൽ വേഗം പൂർത്തിയാക്കിയാൽ കൂടുതൽ തീവണ്ടികൾ അനുവദിക്കുമെന്നും ഗൗഡ പറഞ്ഞു.

ഓണത്തിന് പൂണെയിൽ നിന്ന് തിരുവനന്തപുരത്തേക്കും ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും മംഗലാപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരികയാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. തന്റെ മകൻ കാർത്തിക് ഗൗഡയ്‌ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഗൗഡ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോവും. താൻ ഒരു തരത്തിലും അന്വേഷണത്തിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP