Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി കേരളത്തിൽ ടോൾ പിരിവില്ല; പെട്രോൾ സെസുപയോഗിച്ച് റോഡ് പണി നടത്തുമെന്ന് മുഖ്യമന്ത്രി

ഇനി കേരളത്തിൽ ടോൾ പിരിവില്ല; പെട്രോൾ സെസുപയോഗിച്ച് റോഡ് പണി നടത്തുമെന്ന് മുഖ്യമന്ത്രി

കോട്ടയം: കേരളത്തിൽ നിർമ്മിക്കുന്ന പാലങ്ങൾക്കും റോഡുകൾക്കും ഇനി മുതൽ ടോൾ പിരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെട്രോളിന് ഏർപ്പെടുത്തിയ സെസ് തുക കിട്ടിത്തുടങ്ങിയതിനാൽ ഇനി മുതൽ ടോൾ പിരിക്കില്ലെന്നാണ് വിശദീകരണം. കുമാരനല്ലൂരിലെ മേൽപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ സാമ്പത്തികവർഷം ഈ വകയിൽ കിട്ടുന്നത് 395 കോടി രൂപയാണ്. ഇതിൽ 50 ശതമാനം തുക റോഡ് വികസനത്തിനും ബാക്കി തുക ഭവനരഹിതർക്ക് വീട് വച്ചുകൊടുക്കാനും വിനിയോഗിക്കും. നിലവിൽ സർക്കാർപണം കൊണ്ട് മാത്രം റോഡ് നിർമ്മാണം സാധ്യമല്ലാത്തതിനാൽ വിദേശ ഏഷ്യൻ ഡെവലപ്‌മെന്റ് പോലെയുള്ള സംവിധാനങ്ങളിൽനിന്ന് കടമെടുക്കേണ്ടിവരുന്നു. ആ വകയിൽ പലിശ അടയ്‌ക്കേണ്ടതിനാൽ ടോൾ പിരിക്കാതെ തരമില്ലായിരുന്നു. എന്നാൽ സെസ്സായി കിട്ടുന്ന തുക കൊണ്ട് 15 ഇരട്ടി നിർമ്മാണം നടത്താൻ കഴിയും-മുഖ്യമന്ത്രി പറഞ്ഞു

ഏകദേശം 2500 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളും അത്രയും തുകയുടെ വീടുകളും നിർമ്മിക്കാനാണ് ശ്രമം. കേരളചരിത്രത്തിലെ ഈ ആദ്യസംരംഭത്തിന്റെ സുപ്രധാന കാര്യങ്ങൾ ദിവസങ്ങൾക്കുള്ളിൽ പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1954ൽ മീറ്റർഗേജ് ആരംഭിച്ച കാലം മുതൽ കുമാരനല്ലൂർ വാസികളുടെ സ്വപ്നമാണ് മേൽപ്പാലത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് സ്വാഗതപ്രസംഗത്തിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് കെ.മാണി മുഖ്യാതിഥിയായിരുന്നു. പദ്ധതിയെക്കുറിച്ച് പൊതുമരാമത്ത് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ.ജി.വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ യു.വി.ജോസ്, ലതികാ സുഭാഷ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എംപി.ഗോവിന്ദൻ നായർ, ടി.സി.റോയ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP