Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

90 ലക്ഷം വിലവരുന്ന ഫ്‌ലാറ്റിനായി ലോണെടുത്ത പണം തിരിച്ചടച്ചില്ല; ജോസ് തെറ്റയിലിന് എതിരെ ആരോപണമുന്നയിച്ച യുവതിയുടെ അപ്പാർട്‌മെന്റ് ബാങ്ക് അധികൃതർ പൂട്ടി മുദ്രവച്ചു

90 ലക്ഷം വിലവരുന്ന ഫ്‌ലാറ്റിനായി ലോണെടുത്ത പണം തിരിച്ചടച്ചില്ല; ജോസ് തെറ്റയിലിന് എതിരെ ആരോപണമുന്നയിച്ച യുവതിയുടെ അപ്പാർട്‌മെന്റ് ബാങ്ക് അധികൃതർ പൂട്ടി മുദ്രവച്ചു

ആലുവ: മുൻ മന്ത്രി ജോസ് തെറ്റയിലിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സംഭവത്തിലെ വിവാദ നായിക നോബിയെ അപ്പാർട്ട്‌മെന്റിൽ നിന്നും പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുകയും ചെയ്ത നോബിയുടെ ആലുവയിലെ ഫ്‌ലാറ്റ് ബാങ്ക് അധികൃതരാണ് പൂട്ടി സീൽ ചെയ്തത്. വായ്പ കുടിശികയെ തുടർന്നാണ് ബാങ്ക് അധികൃതരുടെ നാടപടി. കോടതിയുടെ അനുമതിയോടെ അഡ്വക്കറ്റ് കമ്മിഷണറുടെ സാന്നിധ്യത്തിലായിരുന്നു ഏറ്റെടുക്കൽ നടപടി.

ഈ സമയത്തു യുവതി സ്ഥലത്തുണ്ടായിരുന്നില്ല. മുൻവാതിലിന്റെ പൂട്ടു പൊളിച്ചാണ് ജപ്തി നടപടിക്ക് എത്തിയവർ അകത്തു കടന്നതെന്ന് അയൽവാസികൾ പറഞ്ഞു. യുവതിയുടെ വസ്ത്രങ്ങളും മറ്റും പുറത്തേക്കിട്ട ശേഷമാണ് അപ്പാർട്‌മെന്റ് പൂട്ടിയത്. വാതിലിൽ ബാങ്കിന്റെ ബാനർ വലിച്ചുകെട്ടി. ഇതിനെതിരെ പരാതിയുമായി യുവതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട ട്രിബ്യൂണലിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം.

ഇന്റീരിയർ ജോലികളും റജിസ്‌ട്രേഷൻ ചെലവും അടക്കം 90 ലക്ഷം രൂപ വില വന്ന ഫ്‌ലാറ്റിനു 30 ലക്ഷം രൂപ ബാങ്ക് വായ്പയുണ്ടെന്നു യുവതി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. 30,000 രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. ആറു മാസമായി തിരിച്ചടവു മുടങ്ങിയിരിക്കുകയാണ്. എന്നാൽ, അതിന്റെ പേരിൽ ഇത്രയും പെട്ടെന്നു ജപ്തി നടപടി സ്വീകരിച്ചതിനു പിന്നിൽ മറ്റാരുടെയോ സ്വാധീനമുണ്ടെന്നും അവർ ആരോപിച്ചു. യുവതി മാതാപിതാക്കളുടെ അടുത്തേക്കു താമസം മാറ്റി.

ജോസ് തെറ്റയിലിനും മകൻ ആദർശിനുമെതിരെ വ്യക്തിപരമായി നിലനിന്നിരുന്ന തർക്കങ്ങൾ ഭരണം നിലനിർത്തുന്നതിനും സോളാർ കേസിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനും തന്നെ ഉപയോഗിക്കുകയായിരുന്നു എന്നാണ് നേരത്തെ നോബി പറഞ്ഞിരുന്നത്. സി പി മുഹമ്മദ്, ബന്നി ബെഹനാൻ എന്നിവരാണ് തന്നെ സമീച്ചതെന്നും ജോസ് തെറ്റയിലുമായുള്ള സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങൾ ഇവർ കൈക്കലാക്കിയെന്നുമാണ് അവർ പറഞ്ഞഇരുന്നത്. ജോസ് തെറ്റയിലിനെതിരെ പരാതി നൽകിയാൽ മൂന്നുകോടി രൂപയും ആദർശുമായുള്ള തന്റെ വിവാഹത്തിനുള്ള സൗകര്യവും താമസിക്കാൻ ബംഗളൂരുവിൽ ഫ്‌ലാറ്റും ആയിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ വാഗ്ദാനമെന്നുമായിരുന്നു അന്ന് യുവതി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP