Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23 വർഷം ഗൾഫിൽ ജോലി ചെയ്തയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയ്ക്കും മക്കൾക്കും വേണ്ട; ചികിത്സിച്ചു മുടിഞ്ഞ മുൻ പ്രവാസി സ്വന്തം വീട്ടിൽ പ്രവേശിക്കാൻ അനുമതി കിട്ടണമെന്ന് ആവശ്യപ്പെട്ട് വീട്ട് പടിക്കൽ സത്യാഗ്രഹം തുടങ്ങി

23 വർഷം ഗൾഫിൽ ജോലി ചെയ്തയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയ്ക്കും മക്കൾക്കും വേണ്ട; ചികിത്സിച്ചു മുടിഞ്ഞ മുൻ പ്രവാസി സ്വന്തം വീട്ടിൽ പ്രവേശിക്കാൻ അനുമതി കിട്ടണമെന്ന് ആവശ്യപ്പെട്ട് വീട്ട് പടിക്കൽ സത്യാഗ്രഹം തുടങ്ങി

കൊല്ലം: ജീവിതത്തിലെ നല്ലകാലം മുഴുവൻ ഗൾഫ് നാടുകളിലും മറ്റും ഹോമിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ ജീവിതം പലപ്പോഴും ദുരിതപൂർണ്ണമാകാറുണ്ട്. അടുത്ത ബന്ധുക്കൾക്കും സ്വന്തക്കാർക്കും വേണ്ടപ്പെട്ടവരായിരുന്ന പ്രവാസികൾ പക്ഷേ പ്രവാസജീവിതം ഉപേക്ഷിക്കുമ്പോൾ ആർക്കും വേണ്ടാത്തവരായി മാറുമെന്നതാണ് സത്യം. ഇത്തരത്തിൽ കുടുംബക്കാരാൽ തന്നെ തിരസ്‌ക്കരിക്കപ്പെട്ട പ്രവാസികൾ കേരളത്തിൽ നിരവധിയാണ്. കൊല്ലത്തെ ചാത്തന്നൂരിൽ ഒരു ഗ്രഹനാഥന്റെ അവസ്ഥയും ഇതുതന്നെയാണ്.

സ്വന്തം വീട്ടിൽ പ്രവേശിക്കാനായി പ്രവാസിയായ മധ്യവയസ്‌കന്റെ സത്യാഗ്രഹ സമരം നടത്തുകയാണിപ്പോൾ. ഭാര്യയിൽ നിന്നും മക്കളിൽ നിന്നും നീതി കിട്ടണമെന്നാവശ്യപ്പെട്ട് നടുങ്ങോലം വടക്കേമുക്ക് ജെ.പി.വിലാസത്തിൽ ജയപ്രസാദാണ്(53) സമരവുമായി രംഗത്ത് എത്തിയത്. തന്റെ സ്വന്തം വീട്ടിൽ ജീവിക്കാൻ അനുവദിക്കണമെന്നു കാട്ടി ഇന്നലെ രാവിലെ മുതൽ വീടിനുമുന്നിലാണ് ഇദ്ദേഹം സമരം തുടങ്ങിയത്. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന ജയപ്രസാദ് ഹൃദ്രോഗബാധയെ തുടർന്ന് ചികിത്സയ്ക്കും മറ്റുമായി ഏതാനും മാസങ്ങളായി നാട്ടിൽ തന്നെയുണ്ട്.

തിരുവനന്തപുരം ശ്രീചിത്രയിൽ രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞ ജയപ്രസാദ് സമ്പാദ്യങ്ങളെല്ലാം തന്നെ ചികിത്സയ്ക്കും മറ്റുമായി ചെലവാക്കുകയും ചെയ്തു. രോഗിയായ ഭർത്താവിൽ നിന്നും വരുമാനമൊന്നും ലഭിക്കാതായതോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും പുറത്താക്കുകയും ബന്ധം പിരിയാൻ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തതെന്ന് ജയപ്രസാദ് പറയുന്നു. എന്നാൽ ജീവിക്കാൻ മറ്റ് മാർഗമില്ലാതെ വിഷമിക്കുന്ന ജയപ്രസാദ് തന്റെ സ്വന്തം വീട്ടിൽ തല ചായ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഭാര്യയ്ക്കും മക്കൾക്കും മുൻപിൽ സത്യഗ്രഹ സമരം നടത്തുന്നത്.

സത്യഗ്രഹം തുടങ്ങിയതോടെ തനിയ്‌ക്കെതിരെ വധഭീഷണി ഉയർന്നിരിക്കുകയാണെന്നും ജയപ്രസാദ് പറഞ്ഞു. അതേസമയം ജയപ്രസാദിന്റെ അവസ്ഥ കണ്ട നാട്ടുകാർ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP