Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായർ സർവ്വീസ് സൊസൈറ്റിക്ക് 145 കോടിയുടെ സ്വത്തുക്കൾ; അവതരിപ്പിച്ചത് 90 കോടി ചെലവും 14 കോടി ലാഭവുമുള്ള ബഡ്ജറ്റ്

നായർ സർവ്വീസ് സൊസൈറ്റിക്ക് 145 കോടിയുടെ സ്വത്തുക്കൾ; അവതരിപ്പിച്ചത് 90 കോടി ചെലവും 14 കോടി ലാഭവുമുള്ള ബഡ്ജറ്റ്

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിക്ക് 145,01,80,175 രൂപയുടെ സ്വത്ത്. സ്ഥാവരജംഗമവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ മൂല്യമാണിത്. എൻ.എസ്.എസ്സിന്റെ 2015-16 വർഷത്തെ വരവുചെലവു കണക്കും ബജറ്റ് ബാക്കിപത്രവുമായി എൻ.എസ്.എസ്. ട്രഷറർ ഡോ. എം.ശശികുമാർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സ്വത്തുവിവരം.

മുന്നിരിപ്പ് ഉൾപ്പെടെ 90,90,50,942 രൂപ മൊത്തം വരവും 76,50,23,366 രൂപ മൊത്തം ചെലവും 14,40,27,576 രൂപ നീക്കിയിരിപ്പും 6,28,25,009 രൂപ മിച്ചവും കാണിക്കുന്നതാണ് ഇൻകം ആൻഡ് എക്‌സ്‌പെൻഡിച്ചർ സ്റ്റേറ്റ്‌മെന്റ്. ഇതും സ്വത്തുവിവരം അടങ്ങുന്ന ബാക്കിപത്രവും റിപ്പോർട്ടും ചർച്ചകൾക്കുശേഷം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു. എൻ.എസ്.എസ്.

പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധിസഭാ യോഗത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ച ഔദ്യോഗികപ്രമേയങ്ങളും യോഗം ഐകകണ്‌ഠ്യേന പാസ്സാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP