Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളപ്പൊക്കം മാറിയപ്പോൾ കണ്ടുകിട്ടിയ നമ്പർ പ്ലേറ്റുകളുടെ അവകാശികളെ കണ്ടെത്താൻ തൃക്കാരിയൂരുകാരുടെ വേറിട്ട കർമ്മപദ്ധതി! ആവശ്യക്കാരെ കണ്ടെത്താൻ ചിത്രങ്ങൾ സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ അറിയിപ്പും

വെള്ളപ്പൊക്കം മാറിയപ്പോൾ കണ്ടുകിട്ടിയ നമ്പർ പ്ലേറ്റുകളുടെ അവകാശികളെ കണ്ടെത്താൻ തൃക്കാരിയൂരുകാരുടെ വേറിട്ട കർമ്മപദ്ധതി! ആവശ്യക്കാരെ കണ്ടെത്താൻ ചിത്രങ്ങൾ സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ അറിയിപ്പും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വെള്ളപ്പൊക്കം ഒഴിവായപ്പോൾ കണ്ടുകിട്ടിയ നമ്പർ പ്ലേറ്റുകളുടെ അവകാശികളെ കണ്ടെത്താൻ തൃക്കാരിയൂർ സ്വദേശികളുടെ വേറിട്ട കർമ്മപദ്ധതി ശ്രദ്ധേയമായി. തൃക്കാരിയൂർ മുണ്ടുപാലം വെള്ളം കയറി മുങ്ങിയിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ സാഹസീകമായി ഇതുവഴി കടത്തിക്കൊണ്ടുപോയ നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

വെള്ളമിറങ്ങിയപ്പോൾ ഇവയിൽ ഒട്ടുമുക്കാലും പാലത്തിലും സമീപ പ്രദേശങ്ങളിലുമായി കാണപ്പെട്ടു. ഇത് പെറുക്കിയെടുത്ത് സമീപത്തെ ഇലക്ട്രിട്രിക് പോസ്റ്റിറ്റിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. ആവശ്യക്കാരെ കണ്ടെത്താൻ ഇവരിൽ ചിലർ ചിത്രങ്ങൾ സഹിതം സാമൂഹ്യമാധ്യമങ്ങളിൽ അറിയപ്പും നൽകിക്കഴിഞ്ഞു.

ശക്തമായ മഴയിൽ തൃക്കാരിയൂർ മുണ്ടുപാലം റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ വാഹനം ചാടുമ്പോൾ തെറിച്ചുവീണ നമ്പർ പ്ലേറ്റുകളും ഇക്കൂട്ടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങി കുറച്ചു ആശ്വാസം ലഭിക്കുമ്പോഴേക്കും വീണ്ടും മഴ പെയ്തു പഴയ സ്ഥിതിയിലേക്ക് ആകും. വെള്ളം കയറിയതിനെത്തുടർന്ന് അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കിടെയാണ് കാഴ്ചക്കാരിൽ കൗതുകം ജനിപ്പിക്കുന്ന കർമ്മപദ്ധതിയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നാതാണ ഏറെ ശ്രദ്ധേയം.

നമ്പർ പ്ലേറ്റുകളിൽ അധികവും കോതമംഗലം താലൂക്കിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളൂടേതാണ്. പുതിയ രീതിയിലുള്ള ക്ലിപ്പിങ് ബോർഡുകളാണ് കൂടുതലും. ഫാൻസി നമ്പറുകളും ഉണ്ട് ഇക്കൂട്ടത്തിൽ റോഡിന് മധ്യത്തിലൂടെ പൈപ്പ് ഇടാനായി താഴ്തിയ ഭാഗം പിന്നീട് ടാർ ചെയ്യാത്തതിനെത്തുടർന്നാണ് വൻഗർത്തമായി എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.ഈ ഗർത്തിൽ വീഴുന്ന വാഹനങ്ങളിൽ പലതിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

മുണ്ടുപാലത്തിന്റെ സമീപത്തുള്ള വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുൾപ്പെടെ സ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നുമുള്ള നമ്പർ പ്ലേറ്റുകൾ ഇവിടെ നിന്നും ലഭിച്ചത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP