Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാന്യമായ ശമ്പളത്തിനായി പ്രതീക്ഷയോടെ മാലാഖമാർ കാത്തിരിക്കുന്നു; അമ്പത് ശതമാനം ശമ്പള വർദ്ധന ഉറപ്പാക്കാൻ സർക്കാർ ഇടപെട്ടേക്കും; ഇന്നത്തെ ചർച്ച പൊളിഞ്ഞാൽ നാളെ മുതൽ നേഴ്‌സ് സമരം

മാന്യമായ ശമ്പളത്തിനായി പ്രതീക്ഷയോടെ മാലാഖമാർ കാത്തിരിക്കുന്നു; അമ്പത് ശതമാനം ശമ്പള വർദ്ധന ഉറപ്പാക്കാൻ സർക്കാർ ഇടപെട്ടേക്കും; ഇന്നത്തെ ചർച്ച പൊളിഞ്ഞാൽ നാളെ മുതൽ നേഴ്‌സ് സമരം

തൃശ്ശൂർ: സ്വകാര്യ ആശുപത്രി നേഴ്സുമാർക്ക് 50% ശമ്പള വർദ്ധനവെന്ന ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കിൽ സർക്കാർ ഇടപെടും. എന്നാൽ അടിസ്ഥാന ശമ്പളം 50% വർദ്ധിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രികൾ. ഇക്കാര്യത്തിൽ സർക്കാർ നേഴ്‌സുമാർക്കൊപ്പമാണെന്നാണ് സൂചന.

ഈ വിഷയത്തിൽ തീരുമാനം ഇന്നുണ്ടായില്ലെങ്കിൽ നാളെ മുതൽ സംസ്ഥാന വ്യാപക സമരം നേഴ്‌സുമാരുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ചർച്ചയ്ക്കായി ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി യോഗം ചേരും. അനുകൂല തീരുമാനമായില്ലെങ്കിൽ സംസ്ഥാന തലത്തിൽ സംസ്ഥാന തലത്തിൽ സമരത്തിനാണ് യുണൈറ്റഡ് നഴ്സസ് അസ്സോസ്സിയേഷന്റെ തീരുമാനം.

നഴ്സുമാരുടെ സമരത്തെത്തുടർന്ന് തൃശ്ശൂരിലെ എട്ട് ആശുപത്രികൾ 50% വർധന സമ്മതിച്ച് കരാർ ഒപ്പിട്ടിരുന്നു. സർക്കാരും 50% വർധനയെ പിന്തുണയ്ക്കാനാണ് സാധ്യത. 50% വർധനയുണ്ടായാൽ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 13000 രൂപയിൽ കുറയില്ല.

50% വർധ ഒരു കാരണ വശാലും അംഗീകരിക്കില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് മാനേജ്മെന്റ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ പികെ മുഹമ്മദ് റഷീദ് പറഞ്ഞു. എന്നാൽ നേഴ്സിന് 20000 രൂപ കുറഞ്ഞ ശമ്പളം കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് യുഎൻഎ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP