Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ഭാരത് ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവന്ന ചരിത്ര സമരത്തിന് വിജയം; യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി ഇറങ്ങിയ മാലാഖമാർക്ക് മുന്നിൽ മുട്ടുമടക്കി ആശുപത്രി മാനേജ്‌മെന്റ്; നഴ്‌സുമാർക്ക് മൂന്നുമാസത്തെ ശമ്പളം നൽകാനും ധാരണ; പിരിച്ചുവിടപ്പെട്ടവർക്ക് ഡിസംബർ 31വരെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും നൽകും; 110 ദിവസമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ വിജയം മറ്റ് മാനേജ്‌മെന്റുകൾക്കും മുന്നറിയിപ്പ്

ഒടുവിൽ ഭാരത് ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവന്ന ചരിത്ര സമരത്തിന് വിജയം; യുഎൻഎയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി ഇറങ്ങിയ മാലാഖമാർക്ക് മുന്നിൽ മുട്ടുമടക്കി ആശുപത്രി മാനേജ്‌മെന്റ്; നഴ്‌സുമാർക്ക് മൂന്നുമാസത്തെ ശമ്പളം നൽകാനും ധാരണ; പിരിച്ചുവിടപ്പെട്ടവർക്ക് ഡിസംബർ 31വരെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും നൽകും;   110 ദിവസമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ വിജയം മറ്റ് മാനേജ്‌മെന്റുകൾക്കും മുന്നറിയിപ്പ്

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: കൊടിയ പീഡനങ്ങളക്ക് എതിരെ ഒറ്റക്കെട്ടായി നഴ്‌സുമാർ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവന്ന പ്രക്ഷോഭത്തിന് വിജയം. ഭാരത് ആശുപത്രിക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തിവന്ന നഴ്‌സുമാരുടെ സമരത്തിന് മുന്നിൽ ഒടുവിൽ മാനേജ്‌മെന്റ് മുട്ടുമടക്കി. നഴ്‌സുമാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഇന്ന് നടന്ന ചർച്ചയിൽ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്. 110 ദിവസം പിന്നിട്ടിട്ടും മാനേജ്‌മെന്റ് വഴങ്ങാതിരുന്നതോടെ സമരം ശക്തമാക്കാൻ യുഎൻഎ തീരുമാനിച്ചിരുന്നു.

അടുത്തമാസം രാപ്പകൽ സമരവും കളക്ടറേറ്റ് മാർച്ചും നടത്തി പ്രക്ഷോഭം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ യുഎൻഎ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായത്. കോട്ടയം ജില്ലയിലെ നഴ്‌സുമാർ ഒന്നടങ്കം പ്രക്ഷോഭരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചതോടെ ആശുപത്രി ഉടമകൾ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സമ്മതിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം. നഴ്സുമാർക്ക് മൂന്ന് മാസത്ത ശമ്പളം നൽകാൻ ചർച്ചയിൽ ധാരണയായി.പിരിച്ചുവിട്ടവർക്ക് ഡിസംബർ 31 വരെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമായി. ഇതുൾപ്പെടെ നഴ്‌സുമാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും ശമ്പളവർധന ഉൾപ്പെടെയുള്ള കാര്യങ്ങളിലും അനുകൂല നിലപാട് സ്വീകരിക്കാൻ മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു.

ആശുപത്രിയിൽ നിന്ന് പിരിച്ച് വിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്നും ഷിഫ്റ്റ് പരിഷ്‌ക്കരണം അടക്കമുള്ള അടിയന്തര ആവശ്യങ്ങളും ഉന്നയിച്ചാണ് ഇവിടെ നഴ്‌സുമാർ സമരം തുടങ്ങിയത്. സമരം നടത്തിയ നഴ്‌സുമാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് സംസ്ഥാന വ്യാപകപ്രതിഷേധത്തിനും കാരണമായി. ഇതോടെ യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിൽ കരിദിനാചരണവും നടന്നു.

ഭാരത് ആശുപത്രിയിലെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് യുഎൻഎ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനുരഞ്ജന ചർച്ചയുണ്ടായതും സമരം ഒത്തുതീർക്കാൻ വഴിയൊരുങ്ങിയതും. ലേബർ ഓഫീസറുമായി മുമ്പ് നടത്തിയ ചർച്ചയിൽ നഴ്‌സുമാർ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ അംഗീകരിക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത് പാലിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. യുഎൻഎയിൽ അണിചേർന്നു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരോടുള്ള പ്രതികാര നടപടികൾ തുടർന്നതോടെ ഭാരത് ഹോസ്പിറ്റലിൽ നഴ്സുമാർ വീണ്ടും സമരം തുടങ്ങുകയായിരുന്നു.

അത്യാഹിതവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവരുടെ പ്രവൃത്തിപരിചയമുള്ള ഡിപ്പാർട്‌മെന്റുകളിൽ നിന്നും മാറ്റി, മറ്റു ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യിപ്പിക്കുന്ന പ്രതികാരനടപടികൾ് ഭാരത് മാനേജ്മെന്റുകൾ കൈകൊണ്ടു. പ്രവൃത്തിപരിചയം ഇല്ലാത്തവരെയാണ് ഇവർക്ക് പകരം മാനേജ്മറ്റുകാർ അത്യാഹിതവിഭാഗങ്ങളിൽ പോലും നിയമിച്ചത്. രോഗികളുടെ ജീവന് വരെ ഭീഷണി ആയേക്കാവുന്ന വെല്ലുവിളിയുമായി മാനേജ്‌മെന്റ് നിലകൊണ്ടതും വൻ പ്രതിഷേധത്തിന് കാരണമായി.

ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരെക്കൊണ്ട് നിർബന്ധിച്ചു വെള്ളപേപ്പറിൽ ഒപ്പിടിച്ചു വാങ്ങിപ്പിക്കുന്ന രീതിയും ഉണ്ടെന്ന് ഇവർ പരാതിപ്പെട്ടിരുന്നു. ഭാരത് ഹോസ്പിറ്റലിലെ ഐസിയു ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന് ഒരു വെന്റിലേറ്റർ പേഷ്യന്റിന്റെ ഒപ്പം മറ്റു മൂന്നു രോഗികളെക്കൂടി നോക്കേണ്ട ചുമതലകൾ ഉൾപ്പെടെ ഏൽപ്പിച്ചിരുന്നു എന്ന് നഴ്‌സുമാർ പരാതിപ്പെട്ടിരുന്നു. വെന്റിലേറ്ററിലുള്ള രോഗികൾക്ക് 1:1 അനുപാതത്തിലെ രോഗികളെ കൊടുക്കാവൂ എന്നിരിക്കെയാണ് ഭാരത് ഹോസ്പിറ്റലിൽ ഇത്രയും വലിയ തൊഴിലാളി ചൂഷണം നടന്നത്.

ഇതോടെ വിഷയം വലിയ ചർച്ചയായി മാറി. ഗുരുതരമായ മനുഷ്യാവകാശ ലംഘനമുൾപ്പെടെയുള്ള ഒട്ടേറെ പരാതികളാണ് ജീവനക്കാരായ നഴ്സുമാർ മാനേജ്മെന്റിനെതിരേ ഉന്നയിച്ചത്. വസ്ത്രം മാറുന്നിടത്തുപോലും ക്യാമറവയ്ക്കുന്നതുൾപ്പെടെ ഉള്ള വിഷയങ്ങളിൽ വൻ പ്രതിഷേധത്തിലായിരുന്നു നഴ്‌സുമാരും മറ്റു ജീവനക്കാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP