Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാനേജുമെന്റുകൾക്ക് തിരിച്ചടി നഴ്‌സുമാർക്ക് ആശ്വാസം; ആശുപത്രി മാനേജ്‌മെന്റുകളുടെ ഹർജി സുപ്രീംകോടതി തള്ളി; ഹർജിയൽ ഒരു മാസത്തിനകം തീർപ്പുണ്ടാകണമെന്ന് ഹെക്കോടതിക്ക് നിർദ്ദേശം

മാനേജുമെന്റുകൾക്ക് തിരിച്ചടി നഴ്‌സുമാർക്ക് ആശ്വാസം; ആശുപത്രി മാനേജ്‌മെന്റുകളുടെ ഹർജി സുപ്രീംകോടതി തള്ളി; ഹർജിയൽ ഒരു മാസത്തിനകം തീർപ്പുണ്ടാകണമെന്ന് ഹെക്കോടതിക്ക് നിർദ്ദേശം

ന്യൂഡൽഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സർക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ആശുപത്രി മാനേജുമെന്റുകൾക്ക് വിധി വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഹർജിയിൽ ഒരുമാസത്തിനകം തീർപ്പുണ്ടാകണമെന്ന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചട്ടങ്ങൾ മറികടന്നു കൊണ്ടാണെന്ന വാദമാണ് മാനേജ്‌മെന്റുകൾ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ നിലവിൽ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ സുപ്രീം കോടതി തിരിച്ചയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP