Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനൊരുങ്ങി ഉപദേശക സമിതി; എതിർപ്പുമായി ആശുപത്രി അധികൃതരും; വേതനം പുതുക്കുന്ന കാര്യത്തിൽ ഉപദേശകസമിതി ശരിയായ തീരുമാനം കൈക്കൊള്ളുമെന്നു മിനിമംവേതന ഉപദേശക ബോർഡ് ചെയർമാൻ പി.കെ ഗുരുദാസൻ

ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനൊരുങ്ങി ഉപദേശക സമിതി; എതിർപ്പുമായി ആശുപത്രി അധികൃതരും; വേതനം പുതുക്കുന്ന കാര്യത്തിൽ ഉപദേശകസമിതി ശരിയായ തീരുമാനം കൈക്കൊള്ളുമെന്നു മിനിമംവേതന ഉപദേശക ബോർഡ് ചെയർമാൻ പി.കെ ഗുരുദാസൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനു ശുപാർശ സമർപ്പിക്കാൻ ഈ മാസം 19 ന് മിനിമം വേതന ഉപദേശകസമിതി യോഗം ചേരുമെന്നു മിനിമംവേതന ഉപദേശക ബോർഡ് ചെയർമാൻ പി.കെ. ഗുരുദാസൻ. ടൗൺഹാളിൽ ആശുപത്രി ജീവനക്കാരുടെ മിനിമംവേതനം സംബന്ധിച്ച് നടത്തിയ ആശുപത്രി മാനേജ്മെന്റുകളുടെ ഹിയറിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള ഒരു നടപടിക്കും സമിതി മുതിരില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ആശുപത്രികളുടെ ഭൗതികസാഹചര്യം കൂടി കണക്കിലെടുത്തേ വേതനം നിശ്ചയിക്കാവൂ എന്ന് ഉടമകൾ ആവശ്യപ്പെട്ടു. പല ആശുപത്രികളും പൂട്ടലിന്റെ വക്കിലാണെന്നും ഇവർ അറിയിച്ചു. മിനിമം വേതനം നൽകുന്നതിനോട് ആശുപത്രി അധികൃതർ യോജിച്ചില്ല. എന്നാൽ, വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തിൽ ഉപദേശകസമിതി ശരിയായ തീരുമാനം കൈക്കൊള്ളുമെന്നു ഗുരുദാസൻ പറഞ്ഞു.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ആശുപത്രി മാനേജ്മെന്റുകളുടെയും സ്ഥാപനങ്ങൾക്കായി വ്യക്തിപരമായി പരാതി നൽകിയവരുടെയും പരാതികളാണു പരിഗണിച്ചത്. എട്ട് അസോസിയേഷനുകളുടേത് ഉൾപ്പെടെ ഇരുനൂറോളം പരാതികളാണ് ഇന്നലെ പരിഗണിച്ചത്.

ലേബർ കമ്മിഷണർ എ. അലക്സാണ്ടർ, ബോർഡ് അംഗങ്ങളായ കെ.പി. സഹദേവൻ, കെ.പി. രാജേന്ദ്രൻ, സി.എസ്. സുജാത, യു. പോക്കർ, കെ. ഗംഗാധരൻ, തോമസ് ജോസഫ്, ബാബു ഉമ്മൻ, കെ. കൃഷ്ണൻ, എംപി. പവിത്രൻ, ജോസ് കാവനാട്, എം. സുരേഷ്, ജില്ലാ ലേബർ ഓഫീസർ കെ. വിനോദ്, മിനിമം വേജസ് അഡൈ്വസറി ബോർഡ് സെക്രട്ടറി ടി.വി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP