1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
20
Thursday

2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും നേഴ്‌സുമാർക്ക് നൽകുന്നില്ല; 17,000 രൂപ നൽകി പ്രശ്‌നം പരിഹരിക്കാൻ സമ്മതിച്ച മാനേജ്‌മെന്റുകളുടെ കള്ളക്കളി പൊളിച്ച് ലേബർ വകുപ്പും; 20,000 കിട്ടിയാലേ സമരം തീരൂവെന്ന് പ്രഖ്യാപിച്ച് മാലാഖമാർ; ഏവരുടേയും പ്രതീക്ഷ മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ

July 17, 2017 | 06:56 AM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജനറൽ നഴ്‌സുമാർക്കും സ്വീപ്പർമാർക്കും സർക്കാർ നിശ്ചയിച്ച പുതുക്കിയ ശമ്പളം നൽകാമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ഉറപ്പ് നഴ്‌സുമാർ അംഗീകരിക്കില്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വ്യക്തമാക്കി. കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000രൂപയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ് അവർ.

ഇതിനിടെ, നഴ്‌സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്‌മെന്റുകളെയും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകിട്ടു നാലിനു ചർച്ചയ്ക്കു ക്ഷണിച്ചു. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നു തുടങ്ങാനിരുന്ന പണിമുടക്കു വ്യാഴാഴ്ചയിലേക്കു മാറ്റിയതായി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. നഴ്‌സിങ് വിദ്യാർത്ഥികളെ രംഗത്തിറക്കി നഴ്‌സുമാരുടെ സമരം മൂലമുള്ള പ്രതിസന്ധി മറികടക്കാനുള്ള കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് (യുഎൻഎ). സർക്കാർ നീക്കം രോഗികളുടെ ജീവൻവച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ പ്രതികരിച്ചു. ഇത്തരം മണ്ടത്തരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് തീരുമാനം.

കണ്ണൂരിലെ നഴ്‌സുമാരുടെ സമരം നേരിടാൻ കണ്ണൂർ ജില്ലയിലെ നഴ്‌സിങ് കോളജുകളിലെ ഒന്നാം വർഷക്കാർ ഒഴികെയുള്ള വിദ്യാർത്ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കലക്ടർ ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിലെ എട്ട് നഴ്‌സിങ് കോളജുകളിൽ നിന്നുള്ള ഇരുന്നൂറോളം വരുന്ന നഴ്‌സിങ് വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ നിയോഗിക്കാനാണ് തീരുമാനം. 17 മുതൽ 21 വരെയാണ് നഴ്‌സിങ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കുക. വിദ്യാർത്ഥികൾക്ക് ആശുപത്രികളിൽ ജോലിക്കെത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി മാനേജ്‌മെന്റിനോടും സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് ഇല്ലാത്തവരുടെ കൈയിൽ കാറും കൊടുത്ത് വിടുന്നതിന് തുല്യമാണ് ഇതെന്ന് നേഴ്‌സുമാർ ആരോപിക്കുന്നു. പ്രശ്‌നപരിഹാരത്തിനു സാധ്യത തേടി ബുധനാഴ്ച ഹൈക്കോടതി മീഡിയേഷൻ യോഗവും വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ചർച്ചയ്ക്കു ക്ഷണിച്ച സാഹചര്യത്തിൽ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ 17 മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തുടങ്ങാനിരുന്ന സമരം വ്യാഴാഴ്ചവരെ മാറ്റിവച്ചു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ സമരം തുടരും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) 17 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 19ലേക്കു മാറ്റിയിരുന്നു. നഴ്‌സുമാർ 17 മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സമ്മതിച്ചത്. കൊച്ചിയിൽ ചേർന്ന മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം വളരെ കൂടുതലാണെന്നും എങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് സർക്കാരിന്റെ തീരുമാനത്തിനു വഴങ്ങുകയാണെന്നും പ്രതിനിധികൾ പറഞ്ഞു. നഴ്‌സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സമരത്തിൽനിന്നു പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർനടപടികൾക്ക് മാനേജ്‌മെന്റുകളുടെ കർമസമിതി രൂപീകരിക്കാനും തീരുമാനമായി.

17,200 രൂപയാണ് സർക്കാർ നിർദ്ദേശിച്ച കുറഞ്ഞ ശമ്പളം. എന്നാൽ ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി ലഭിക്കണമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്. ഇതേസമയം, സംസ്ഥാന സർക്കാർ 2013ൽ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും ഇപ്പോഴും നഴ്‌സുമാർക്കു നൽകുന്നില്ലെന്നു ലേബർ കമ്മിഷണർ കണ്ടെത്തി. ജനറൽ നഴ്‌സുമാർക്കു 11,000 രൂപയും ബിഎസ്സി നഴ്‌സുമാർക്കു 12,000 രൂപയും നിശ്ചയിച്ചാണു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. ഇതു നടപ്പാക്കാൻ ആശുപത്രി മാനേജ്‌മെന്റുകൾ ഇനിയും തയാറായിട്ടില്ലെന്നു സർക്കാരിനു കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ 10നു ചേർന്ന ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചപ്രകാരം ശമ്പളം നൽകാമെന്നാണു സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിരിക്കുന്നത്.

കണ്ണൂരിലെ നിരോധാനജ്ഞയും ചർച്ചയാവുകയാണ്. നഴ്‌സുമാർ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരെ ഐപിസി-സിആർപിസി വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കണമെന്നും ഉത്തരവിൽ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണഗതിയിൽ സംഘർഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടർമാർ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.

അതേസമയം ചികിത്സയെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രായോഗിക വിവരമില്ലാത്ത വിദ്യാർത്ഥികളുടെ കൈയിൽ രോഗികളെ ഏൽപിക്കുന്നത് അപകടകരമായിരിക്കുമെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പഠിക്കുന്ന വിദ്യാർത്ഥികളെ പണിക്കിറക്കി സമരം തകർക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സർക്കാർ ചർച്ചകൾക്ക് കാത്തു നിൽക്കാതെ ശക്തമായ പ്രക്ഷോഭം നടത്തുവാൻ നഴ്‌സുമാർ രംഗത്തിറങ്ങുമെന്നും യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. കുട്ടികളെ വച്ചു രോഗികളെ ചികിത്സിക്കുന്ന സർക്കാരിന്റെ പ്രാകൃതമായ നടപടിയിലെ അപകടം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു. നഴ്‌സുമാരോട് മോശമായി പെരുമാറിയ നഴ്‌സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറയുകയും മറ്റ് ആവശ്യങ്ങൾ ഈ മാസം 19ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യാമെന്ന് മാനേജ്മന്റെ് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരത്തിന് അവസാനമായത്. നേരത്തേ ചർച്ചക്ക് തയാറല്ലെന്ന നിലപാടെടുത്ത മാനേജ്മന്റെ് ശനിയാഴ്ച ഇതിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ജില്ല ലേബർ ഓഫിസർ വിളിച്ച അനുരഞ്ജനചർച്ച മാനേജ്മന്റെ് ബഹിഷ്‌കരിച്ചിരുന്നു.

ഇതോടെ നഴ്‌സുമാർ സമരം ശക്തമാക്കി. ശനിയാഴ്ചയും ആശുപത്രിക്കുമുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, പുതുതായി നഴ്‌സുമാരെ നിയമിക്കാനായി ഇന്റർവ്യൂ നടത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഉച്ചക്ക് രണ്ടോടെ മനേജ്മന്റെ് ചർച്ചക്ക് തയാറാവുകയായിരുന്നു. മാപ്പുപറയാൻ നഴ്‌സിങ് സൂപ്രണ്ട് എത്തിയെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന് മാത്രമായിരുന്നു ആദ്യം പറഞ്ഞത്. മാപ്പുപറയണമെന്ന് നഴ്‌സുമാർ വാദിച്ചതോടെ രംഗം വീണ്ടും മുദ്രാവാക്യത്താൽ നിറഞ്ഞു. ഒടുവിൽ പരസ്യമായി മാപ്പുപറഞ്ഞശേഷമാണ് സമരം അവസാനിപ്പിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാജി സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ; മെഡിക്കൽ കോഴയിലെ അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ സംസ്ഥാന പ്രസിഡന്റിന് കടുത്ത അമർഷം; അധ്യക്ഷ പദം ഒഴിയുമെന്ന് അറിയിച്ചത് ആർഎസ്എസ് നേതൃത്വത്തെ; രാജിവയ്ക്കില്ലെന്ന നിലപാടിൽ എംടി രമേശും ആർ എസ് വിനോദും; പാർട്ടി ഗ്രൂപ്പ് പോരിൽ അമിത് ഷായ്ക്ക് പൂർണ്ണ അതൃപ്തി; കേരളാ ബിജെപി ഘടകം പൊട്ടിത്തെറിയിലേക്ക്
ഏഷ്യാനെറ്റ് ശ്രമിച്ചത് കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാനോ? ലക്ഷ്യമിടുന്നത് ചാനൽ മുതലാളിയുടെ കേന്ദ്ര മന്ത്രിപദം ഉറപ്പാക്കലെന്ന് വിലയിരുത്തൽ; മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്നതിലെ ഗൂഢാലോചന ആർഎസ്എസും അമിത് ഷായും അന്വേഷിക്കും; ഗ്രൂപ്പിസം അതിരുവിടുന്നതിൽ മോദിക്കും നീരസം; കേരളത്തിലെ വിവാദത്തിൽ വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
ഭരണഘടന പ്രകാരം പുറത്താക്കാനാവില്ലെന്ന് മമ്മൂട്ടി; സിനിമകൾ കൂവി തോൽപ്പിച്ചപ്പോൾ ഈ ഭരണഘടന എവിടെ പോയെന്ന് മറുചോദ്യം? ഞാൻ നൽകിയ പരാതികൾ ചവറ്റുക്കൂട്ടയിൽ കളഞ്ഞില്ലേ? എല്ലാം ഇനി മാധ്യമങ്ങളോട് പറഞ്ഞോളമാമെന്നും ഭീഷണി; ഇറങ്ങി പോകാൻ തുനിഞ്ഞപ്പോൾ സ്‌നേഹത്തോടെ കൈപിടിച്ച് തടഞ്ഞ് മോഹൻലാൽ; ദിലീപിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കിയത് പൃഥ്വി രാജിന്റെ സൂപ്പർ ഇടപെടൽ; താര സംഘടന പിളരാത്തതിന്റെ രഹസ്യകഥ ഇങ്ങനെ
എന്റെ അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; നടന്മാർക്കും നടിമാർക്കും പെരുമാറ്റച്ചട്ടം കൊണ്ടു വരും; കൂവി തോപ്പിക്കലും തിയേറ്ററിലെ ഹോൾഡ് ഓവറും അനുവദിക്കില്ല; ഉറച്ച തീരുമാനവുമായി പൃഥ്വി രാജ്; ചെറുക്കാൻ സൂപ്പർതാരങ്ങളും; താരങ്ങൾക്കിടയിൽ ചേരിതിരിവ് രൂക്ഷം; 'അമ്മ' പിടിച്ചെടുക്കാൻ ഉറച്ച് യുവതാരങ്ങളും വനിതാ കൂട്ടായ്മയും
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കലാഭവൻ മണിയുമായി തെറ്റി; സൂപ്പർ താരത്തിന്റെ മൂന്നാറിലെ ഇടപാടുകൾ വൈരാഗ്യം കൂട്ടിയോ? മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണമുന്നയിച്ചത് കോഴിക്കോടുകാരിയായ നടി; ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; ഇടുക്കി ജാഫറും തരികിട സാബുവും സംശയ നിഴലിൽ തന്നെ; പാടിയിലെ മരണത്തിലെ നേര് പുറത്തുവരുമോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിൽ; ഗൂഢാലോചനക്കേസിൽ വ്യക്തമായ തെളിവുകൾ കിട്ടിയത് പൾസർ സുനിയെ വിശദമായി ചോദ്യംചെയ്തതോടെ; ഒരു വർഷം മുമ്പുതന്നെ ആസൂത്രണം തുടങ്ങി; നേരത്തെ സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാൻ ശ്രമം നടന്നതായി വിവരം; മലയാളസിനിമയ്ക്ക് നാണക്കേടുണ്ടായ സംഭവത്തിൽ ഒടുവിൽ സൂപ്പർസ്റ്റാർ വലയിൽ