Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികാര നടപടിയുമായി അശ്വനി, ഭാരത് ആശുപത്രി മാനേജ്‌മെന്റുകൾ; സമരം ശക്തമാക്കാൻ ഉറപ്പിച്ച് യുഎൻഎ; അശ്വനിയിൽ പ്രതികാര നടപടി നേരിടുന്ന 287 നഴ്‌സുമാർ 2.87 ലക്ഷം രൂപയുടെ ധനസഹായം നൽകി

പ്രതികാര നടപടിയുമായി അശ്വനി, ഭാരത് ആശുപത്രി മാനേജ്‌മെന്റുകൾ; സമരം ശക്തമാക്കാൻ ഉറപ്പിച്ച് യുഎൻഎ; അശ്വനിയിൽ പ്രതികാര നടപടി നേരിടുന്ന 287 നഴ്‌സുമാർ 2.87 ലക്ഷം രൂപയുടെ ധനസഹായം നൽകി

തൃശൂർ: പ്രതികാര നടപടികൾ തുടരുന്ന തൃശൂർ അശ്വനി, കോട്ടയം ഭാരത് ആശുപത്രികളിൽ സമരം ശക്തമാക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. ഭാരതിൽ ഏഴു മുതൽ മുഴുവൻ നഴ്സുമാരും പണിമുടക്കി സമരം തുടങ്ങും.

അശ്വനിയിൽ 287 പേർക്കെതിരേയും ഭാരതിൽ ഒമ്പതു പേർക്കെതിരേയുമാണു നടപടിയുണ്ടായത്. അടിയന്തര സാഹചര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി.

അസോസിയേഷൻ സംസ്ഥാന സമ്മേളനം നവംബർ 15, 16 തീയതികളിൽ എറണാകുളത്തു നടത്തും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി യൂണിറ്റ്, ജില്ലാ സമ്മേളനങ്ങൾ നടത്തും. നവംബർ 15-നു പ്രതിനിധി സമ്മേളനവും യു.എൻ.എ. ജന്മദിനമായ 16-ന് ശക്തിപ്രകടനവും പൊതുസമ്മേളനവും നടത്തും. തൃശൂരിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ജാസ്മിൻ ഷാ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം വി സുധീപ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിബിൻ എൻ. പോൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി വത്സൻ രാമംകുളത്ത്, വൈസ് പ്രസിഡന്റുമാരായ ഷോബി ജോസഫ്, രശ്മി പരമേശ്വരൻ, സിബി മുകേഷ്, അനീഷ് മാത്യു വേരനേനി, ജോ.സെക്രട്ടറിമാരായ സുജനപാൽ അച്യുതൻ, ജിഷ ജോർജ്, സുഹൈബ് വണ്ണാരത്ത്, ഷിപ്സൺ പൗലോസ് പ്രസംഗിച്ചു.

അശ്വനി ആശുപത്രിയിൽ സമരം ചെയ്യുന്ന 287 നഴ്സുമാർക്കായി യു.എൻ.എ. സംസ്ഥാന കമ്മിറ്റിയുടെ 2.87 ലക്ഷം രൂപയുടെ സഹായം സമരപന്തലിൽ ജനറൽ കൗൺസിൽ അംഗങ്ങളുടെ സാന്നിധ്യത്തിൽ ജാസ്മിൻഷ യൂണിറ്റ് പ്രസിഡന്റ് എസ്.കെ. സിനിമോൾക്ക് കൈമാറി. സർക്കാർ വിളിക്കുന്ന ഒത്തുതീപ്പ് ചർച്ചകളിൽ നിന്ന് ഒളിച്ചുമാറുന്ന മാനേജ്മെന്റ് അടുത്ത ചർച്ചയിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് അശ്വനി ഉപരോധിക്കുമെന്ന് യു.എൻ.എ. പ്രസിഡന്റ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP