Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഴ്‌സുമാരുടെ ശമ്പളക്കാര്യം മിനിമം വേജസ് അഡൈ്വസറി ബോർഡിനു വിട്ടു കൈകഴുകാൻ സർക്കാർ ശ്രമിച്ചാൽ സംസ്ഥാന വ്യാപകസമരം; സമരമല്ലാതെ നഴ്‌സുമാർക്കു മറ്റു പോംവഴികളില്ലെന്നു നഴ്‌സസ് സംഘടനാ നേതാവ്

നഴ്‌സുമാരുടെ ശമ്പളക്കാര്യം മിനിമം വേജസ് അഡൈ്വസറി ബോർഡിനു വിട്ടു കൈകഴുകാൻ സർക്കാർ ശ്രമിച്ചാൽ സംസ്ഥാന വ്യാപകസമരം; സമരമല്ലാതെ നഴ്‌സുമാർക്കു മറ്റു പോംവഴികളില്ലെന്നു നഴ്‌സസ് സംഘടനാ നേതാവ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നേഴ്‌സുമാരുടെ വേതനപരിഷ്‌കരണം മിനിമം വേജസ് അഡൈ്വസറി ബോർഡിന് വിടാൻ സർക്കാർ തീരുമാനിച്ചാൽ സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്ന് ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഈ വിഷയത്തിൽ നടക്കുന്ന മന്ത്രിതല ചർച്ചയിൽ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള വേതന പരിഷ്‌കരണം വേണമെന്നാണ് സംഘടനയുടെ നിലപാടെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് സമരം ഒത്തുതീർപ്പാക്കാൻ സംഘടന തയ്യാറല്ലെന്നും മുഹമ്മദ് ഷിഹാബ് മറുനാടനോട് വ്യക്തമാക്കി.

സുപ്രിം കോടതി വിധിപ്രകാരം ചില ആശുപത്രികളിൽ നേഴ്‌സുമാർക്ക് നൂറു ശതമാനം വരെ ശമ്പളം വർദ്ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടെന്നും ഇത്തരത്തിൽ നേഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കുമ്പോൾ ഇതര ജീവനക്കാരുടെയും ശമ്പളം വർദ്ധിപ്പിക്കേണ്ടി വരുമെന്നും ഇത് കനത്ത സാമ്പത്തിക ഭാരമുണ്ടാക്കുമെന്നുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. ഇതര ജീവനക്കാർക്കുവേണ്ടി സി ഐ ടി യു, എ ഐ ടി യൂ സി , ഐ എൻ ടി യുസി തുടങ്ങി പ്രമുഖ ട്രേഡ് യൂണിയൻ സംഘടനകൾ ശക്തമായി രംഗത്തുണ്ട്. പണം കൊണ്ടോ മറ്റു സമ്മർദ്ദങ്ങൾ കൊണ്ടോ സംഘടനക്ക് സമ്മർദ്ദശക്തിയാവാൻ കഴിയില്ലെന്നും പ്രശ്‌നപരിഹാരത്തിന് സമരം മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏക പോംവഴിയെന്നും ഇക്കാര്യം പൊതുസമൂഹം തിരിച്ചറിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷിഹാബ് വ്യക്തമാക്കി.

ചർച്ചയിൽ സമവായമായില്ലങ്കിൽ പ്രശ്‌നം മിനിമം വേജസ് അഡൈ്വസറി ബോർഡിന് വിട്ട് സർക്കാർ കൈകഴുകുമെന്ന് ഏതാണ്ടുറപ്പാണ്. ഇത്തരത്തിലുള്ള സൂചനകൾ അധികാരകേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്നുണ്ട്. ഇരുപതിനായിരത്തിൽ താഴെയുള്ള ശമ്പള വർദ്ധനക്ക് മാത്രമേ ബോർഡിന് അധികാരമുള്ളു.

നിലവിൽ നേഴ്‌സിങ് സംഘടനാ ഭാരവാഹികളാരും ബോർഡിലില്ല. ഉള്ളത് പ്രമുഖ ട്രേഡ് യൂണിയൻ പ്രതിനിധികളാണ്. ഇവിടെ ഈ വിഷയത്തിൽ ഉണ്ടായേക്കാവുന്ന തീരുമാനം തങ്ങൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പര്യപ്തമായിരിക്കില്ല എന്നാണ് നേഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുടെ ഉറച്ചവിശ്വാസമെന്നും ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തോടെ മന്ത്രിതല ചർച്ചക്കായി സംഘടനാ പ്രതിനിധികൾ എത്തുന്നതെന്നും ഷിഹാബ് അറിയിച്ചു.

കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ സമരം സംഘടനയുടെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നായിരുന്നു. ഇവിടെ ഇപ്പോൾ നേഴ്‌സുമാർക്ക് അർഹതപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും ലഭിക്കുന്നുണ്ട്. സംഘടന സമരം ചെയ്ത മറ്റ് ആശുപത്രികളിലും സ്ഥിതി ഇതുതന്നെ. സമരം ചെയ്തിടത്തേക്ക് പിന്നീട് ഒരു സമരവുമായി ഇറങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അവകാശങ്ങൾ നേടിയെടുക്കാൻ സമരമല്ലാതെ മറ്റ് പോംവഴികൾ മുന്നിലില്ലന്ന് നേഴ്‌സുമാർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സമരമുഖത്ത് ഇവരുടെ പങ്കാളിത്തം വർദ്ധിക്കുന്നതിനും ഇതുവഴി സമരം വിജയിക്കുന്നതിനും കാരണം ഇത് തന്നെ; ഷിഹാബ് തുടർന്നു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP