Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനക്കൂലിയും നഷ്ടപരിഹാരവും കിട്ടി; മടങ്ങിയെത്തിയ നഴ്‌സുമാർക്ക് വീണ്ടും ഇറാഖിലേക്ക് പോകാൻ മോഹം; കുഴപ്പത്തിലായത് സർക്കാർ

വിമാനക്കൂലിയും നഷ്ടപരിഹാരവും കിട്ടി; മടങ്ങിയെത്തിയ നഴ്‌സുമാർക്ക് വീണ്ടും ഇറാഖിലേക്ക് പോകാൻ മോഹം; കുഴപ്പത്തിലായത് സർക്കാർ

ഭീകരതയ്ക്ക് നടുവിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ നഴ്‌സുമാർക്ക് വീണ്ടും ഇറാഖിലേക്ക് മടങ്ങാൻ മോഹം. ഇറാഖിൽ ഐസിസ് ഭീകരർ അഴിഞ്ഞാടാൻ തുടങ്ങിയതോടെയാണ് മലയാളികളുൾപ്പെടെ നൂറുകണക്കിന് നഴ്‌സുമാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. നാട്ടിലെത്തിയ അവർക്ക് വിമാനക്കൂലിയും നഷ്ടപരിഹാരവും സർക്കാർ നൽകിയിരുന്നു. എന്നാൽ, ഇവരിൽപ്പലരും മടങ്ങിയെത്തിയത് വാർഷിക ലീവിലായിരുന്നു. അവരാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുന്നത്. 

ജൂലൈയിൽ 350-ഓളം നഴ്‌സുമാരെയാണ് ഇറാഖിൽനിന്ന് തിരികെ നാട്ടിലെത്തിച്ചത്. ഇവർക്ക് നാട്ടിൽ ജോലി നൽകുമെന്ന് പല തലത്തിൽനിന്നുള്ള വാഗ്ദാനങ്ങളുമുണ്ടായിരുന്നു. എന്നാൽ, ഇവരിൽ പലർക്കും ഇപ്പോൾ തിരികെ ജോലി സ്ഥലത്തേയ്ക്ക് തന്നെ മടങ്ങണമെന്നാണ് ആഗ്രഹം. തിരിച്ചുപോകാനുള്ള നടപടികൾ ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് ഒരു ഡസനിലേറെ നഴ്‌സുമാർ ഇതിനകം വിളിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ വെളിപ്പെടുത്തുന്നു.

ഇറാഖിലേക്ക് മടങ്ങിപ്പോകണമെന്നുള്ളവർ വിദേശ കാര്യമന്ത്രാലയത്തെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടുള്ളത്. ഇറാഖിൽപ്പോകുന്നതിനും ജോലി സ്വീകരിക്കുന്നതിനും ആവശ്യമായ ഇ.സി.ആർ (എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) ക്ലിയറൻസ് ഇപ്പോൾ ആർക്കും നൽകുന്നില്ലെന്ന് നോർക്ക സിഇഒ പി സുദീപ് പറഞ്ഞു. എന്നാൽ, വിസയുമായി എത്തുന്നവരെ ഇറാഖിലേക്ക് പോകുന്നതിൽനിന്ന് തടയാനാവില്ലെന്നാണ് തിരുവനന്തപുരം വിമാനത്താവള അധികൃതർ നൽകുന്ന വിവരം. ഇറാഖിലേക്ക് പോകുന്നവരുടെ പേരുവിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്താറുണ്ടെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP