Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലയോലപ്പറമ്പിൽ നഴ്‌സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ തൂങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു; അദ്ധ്യാപകരുടെയും മെസ് ജീവനക്കാരുടെയും പീഡനത്തിന്റെ ഇരയെന്നു വിദ്യാർത്ഥികൾ; ഹോസ്റ്റലിൽനിന്ന് സകല പെൺകുട്ടികളെയും ഒഴിപ്പിച്ചു

തലയോലപ്പറമ്പിൽ നഴ്‌സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ തൂങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു; അദ്ധ്യാപകരുടെയും മെസ് ജീവനക്കാരുടെയും പീഡനത്തിന്റെ ഇരയെന്നു വിദ്യാർത്ഥികൾ; ഹോസ്റ്റലിൽനിന്ന് സകല പെൺകുട്ടികളെയും ഒഴിപ്പിച്ചു

അർജുൻ സി വനജ്

തലയോലപ്പറമ്പ്: തലയോലപറമ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് ട്രെയിനിംങ് സെന്റർ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ മുറിയിലെ ബാത്ത്‌റൂമിലാണ് തൊടുപുഴ സ്വദേശിയായ ബി എസ് സി ജൂനിയർ നഴ്‌സിംങ് വിദ്യാർത്ഥിനി ശ്രീക്കുട്ടി തൂങ്ങി മരിച്ചത്. തൊടുപുഴ സ്വദേശി ഷാജിയുടെ മകളാണ്.

ബഹളം കേട്ട് ബാത്ത് റൂമിന്റെ വാതിൽ തുറന്ന സുഹത്ത് മറ്റ് വിദ്യാർത്ഥിനികളെ വിവരം അറിയിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മെസ് ജീവനക്കാരുടേയും അദ്ധ്യാപകരുടേയും മാനസിക പീഡനംമൂലമാണ് ശ്രീക്കുട്ടി ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

അബോധാവസ്ഥയിലായ ശ്രീക്കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ റൂംമേറ്റായ ചിപ്പിയും ഒപ്പമുണ്ടായിരുന്നു. മാർഗമധ്യേ ശ്രീക്കുട്ടി മരിച്ചു എന്നറിഞ്ഞപ്പോൾ ചിപ്പി വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ഒരു ബസിൽകയറി പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥിനികൾ മെസ് ഡ്യൂട്ടി ചെയ്യുന്നത് സംബന്ധിച്ച് മെസ് ജീവനക്കാരും വിദ്യാർത്ഥിനികളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ അദ്ധ്യാപകർ നടപടിയെടുത്തുവെന്നും ആരോപണമുണ്ട്. എന്നാൽ ജീവനക്കാരുടെ ഭക്ഷണത്തിൽ വിം കലർത്തി നൽകിയതിനാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് കോളേജ് അധികൃതർ പൊലീസിന് നൽകിയ പ്രഥമിക മൊഴി.

വിദ്യാർത്ഥിനിയുടെ മരണത്തിൽ ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ചാലേ, മരണം ആത്മഹത്യതന്നെയാണോ എന്ന് സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് തലയോലപറമ്പ് എസ്‌ഐ ഫിറോസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീക്കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴി എടുത്തുവരുകയാണ്. ഇതിന് ശേഷം വിശദമായി ഹോസ്റ്റൽ ജീവനക്കാരിൽ നിന്നും അദ്ധ്യാപകിൽ നിന്നും മൊഴി എടുക്കും ഫിറോസ് കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനിയുടെ മരണത്തോടെ ഹോസ്റ്റലിൽ നിന്ന് മറ്റ് വിദ്യാർത്ഥികളെ മാനേജ്‌മെന്റ് ഒഴിപ്പിച്ചു. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP