Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ കെ വാസുവിനെ മലബാർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്തു; ബിജെപി വിട്ട് പിണറായി കൂടാരമണഞ്ഞ നേതാവിന് അംഗീകാരം

ഒ കെ വാസുവിനെ മലബാർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്തു; ബിജെപി വിട്ട് പിണറായി കൂടാരമണഞ്ഞ നേതാവിന് അംഗീകാരം

തിരുവനന്തപുരം: ഒ.കെ വാസുവിനെ മലബാർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുത്തു. ഇന്നു നടന്ന തെരഞ്ഞടുപ്പിലാണ് ഒ.കെ വാസു തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽ ബിജെപി വിട്ട് സിപിഐഎമ്മിൽ ചേർന്നവരിൽ പ്രമുഖനാണ് വാസു. കൊച്ചി,തിരുവതാംകൂർ,മലബാർ ദേവസ്വം ബോർഡുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പു നടന്നു.

തിരുവതാംകൂർ ദേവസ്വം ബോർഡിലേക്ക് കാവല്ലൂർ മധു, കെ.രാഘവൻ, കൊച്ചി ദേവസ്വം ബോർഡിലേക്ക് വി.കെ തങ്കരാജ്,എം.കെ സുദർശൻ, മലബാർ ദേവസ്വം ബോർഡിലേക്ക് പി.കൃഷ്ണൻ നായർ,ഒ.കെ.വാസു, പി.പി വിമല എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ ഒ.കെ വാസു ഉൾപ്പെടെയുള്ളവർ അഭിപ്രായ ഭിന്നതകളെ തുടർന്ന് ബിജെപി വിട്ട് ബദൽ സംഘടനയായി നരേന്ദ്ര മോദിയുടെ പേരിൽ നമോ വിചാർ മഞ്ച് രൂപീകരിക്കുകയും പിന്നീട് സിപിഐഎമ്മിൽ എത്തുകയുമായിരുന്നു.
കണ്ണൂരിലെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനമായിരുന്നു സിപിഐഎം വാസുവിന് ആദ്യം നൽകിയ ചുമതല.

കോഴിക്കോട് ആസ്ഥാനമായി മലബാർ ദേവസ്വം ബോർഡ് 2008ലാണ് നിലവിൽ വന്നത്. കാസർകോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ 1400 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളത്. എന്നാൽ ഗുരുവായൂർ ക്ഷേത്രം ഇതിന്റെ കീഴിൽ വരില്ല. മലബാർ ദേവസ്വം ബോർഡിൽ ഒട്ടാകെ 21,000 ഓളം ജീവനക്കാരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP