Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോതമംഗലംകാർക്ക് വാർത്തകളുടെ അവസാന വാക്കായിരുന്ന ഒ.പി.കുഞ്ഞപ്പൻ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച മർത്തമറിയം പള്ളിയിൽ

കോതമംഗലംകാർക്ക് വാർത്തകളുടെ അവസാന വാക്കായിരുന്ന ഒ.പി.കുഞ്ഞപ്പൻ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച മർത്തമറിയം പള്ളിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നഗരം കേന്ദ്രീകരിച്ചുള്ള പത്രപ്രവർത്തന ചരിത്രത്തിൽ നിർണ്ണായ പങ്കുവഹിച്ചിരുന്ന ഒ പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നെല്ലിക്കുഴി ഒറവലക്കുടുയിൽ ഒപി കുഞ്ഞപ്പൻ(73)അന്തരിച്ചു.പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് വാർത്തകൾ കൃത്യമായി വായനക്കാരിൽ എത്തിക്കാൻ കോതമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നവരിൽ മുമ്പനാണ് ഒപി. മലയാള മനോരമയുടെ ഏജന്റ് എന്ന നിലയിലാണ് അരനൂറ്റാണ്ട് മുമ്പ് നഗരവാസികളിലേറെപ്പേരും ഇദ്ദേഹത്തെ അടുത്തറിയുന്നത്.

അക്കാലത്ത് മനോരമ കോട്ടയത്തുനിന്നാണ് കോതമംഗലത്തെത്തിയിരുന്നത്.മേഖലയിലെ എന്ത് പ്രധാന സംഭവമുണ്ടായാലും ഒാടിയെത്തി വിവരങ്ങൾ ശേഖരിക്കും.പിന്നീട് കോട്ടയത്ത് മനോരമയിലെ എഡിറ്റോറിയൽ വിഭാഗത്തിൽ വിളിച്ച് വിവരങ്ങൾ കൈമാറും.ഫോട്ടോ ആവശ്യം വന്നാൽ അതും തരപ്പെടുത്തും.എന്നിട്ട് കവറിലിട്ട് ബസ്സിൽ കോട്ടയത്തിന് കൊടുത്തുവിടും

പി എൻ പൊന്നപ്പൻ, കെ ആർ പൗലോസ് എന്നിവർ മാത്രമാണ് ഒ പിയെ കൂടാതെ അക്കാലത്ത് വാർത്തകൾ പത്രസ്ഥാപനങ്ങളിൽ എത്തിച്ചിരുന്നത്.മുൻസിപ്പൽ ബസ്സ്സ്റ്റാന്റിൽ പൊലിമ എന്ന പേരിൽ ബുക്ക് സ്റ്റാൾ നടത്തിവന്നിരുന്ന പൊന്നപ്പൻ കേരളകൗമുദിയുടെ കോതമംഗലത്തെ ആദ്യ ഏജന്റുമാരിൽ ഒരാളാണ്.കൗമുദി തിരുവനന്തപുരത്തുനിന്നും ദീപിക കോട്ടയത്തുനിന്നുമാണ് അക്കലത്ത് കോതമംഗലത്തെത്തിയിരുന്നത്.

വാർത്തകൾ ശേഖരിക്കാൻ ഒരുമിച്ച് പോയിരുന്ന കാലത്തെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ടെന്നും ഒപി യുടെ നിര്യണത്തിൽ ഏറെ ദുഃഖിതനാണെന്നും ഭൂത്താൻകെട്ടിൽ ഒരാൾ അപകടത്തിൽപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിന് തിരുവനന്തപുരം ഓഫീസിൽ നിന്നും ആളെത്തി തന്നെ അഭിനന്ദിച്ചത് പത്രപ്രവർത്തന ചരിത്രത്തിൽ മായാതെ നിൽക്കുന്ന മുഹൂർത്തമാണെന്നും ഈ മൂവർ സംഘത്തിൽ ഇപ്പോൾ അവശേഷിക്കുന്ന ''പൊലിമ പൊന്നപ്പൻ''മറുനാടനോട് വ്യക്തമാക്കി.ദീപകയ്ക്കുവേണ്ടി ഏറെക്കാലം പ്രവർത്തിച്ചിരുന്ന കെ ആർ പി എന്നറിയപ്പെട്ടിരുന്ന കെ ആർ പൗലോസ് ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.

നാളെ ഉച്ചകഴിഞ്ഞ് 2-ന് കോതമംഗലം മർത്താമറിയം വലിയ പള്ളിയിലാണ് ഒ പി കുഞ്ഞപ്പന്റെ സംസ്‌കാരം.ഭാര്യ ഏല്യാമ്മ.മക്കൾ മിനി,സെബാസ്റ്റ്യാൻ,സുനി ജോസഫ്,ആനി കുഞ്ഞപ്പൻ,ഡോക്ടർ ജിനി ദീപു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP