Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒബാമയേയും സൈബർ ചാരന്മാർ വെറുതെ വിടുന്നില്ല; അമേരിക്കൻ പ്രസിഡന്റിന്റെ രഹസ്യ സന്ദേശങ്ങൾ ചോർത്തിയത് റഷ്യൻ ഹാക്കർമാർ; കരുതലോടെ വൈറ്റ് ഹൗസ്

ഒബാമയേയും സൈബർ ചാരന്മാർ വെറുതെ വിടുന്നില്ല; അമേരിക്കൻ പ്രസിഡന്റിന്റെ രഹസ്യ സന്ദേശങ്ങൾ ചോർത്തിയത് റഷ്യൻ ഹാക്കർമാർ; കരുതലോടെ വൈറ്റ് ഹൗസ്

ന്യൂയോർക്ക് : ഹാക്കർമാരിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും രക്ഷയില്ല. ചാരന്മാർ അമേരിക്കൻ പ്രസിഡന്റിന്റെ ഇമെയിലും ലക്ഷ്യമിട്ടു. വൈറ്റ് ഹൗസിലെ സർവ്വറിൽ നിന്നാണ് ചാരന്മാർ ഒബാമയുടെ രഹസ്യങ്ങൾ വായിച്ചതയ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. വൈറ്റ് ഹൗസിലെ കമ്പ്യൂട്ടർ ശൃംഖലയിൽ കടന്നു കയറിയ റഷ്യൻ ഹാക്കർമാർ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദേശങ്ങൾ വായിച്ചു.

വൈറ്റ് ഹൗസിന്റെ സൈബർ സ്‌പേസിൽ നടന്ന കടന്നുകയറ്റം ഗുരുതരമായ വീഴ്ചയാണിത്. അധികൃതരെ ഉദ്ധരിച്ചുകൊണ്ട് 'ന്യൂയോർക്ക് ടൈംസാണ്' ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഒബാമയുടെ ബ്‌ളാക്ക് ബെറി ഫോണിൽ നിന്നുള്ള അതീവ രഹസ്യ സന്ദേശങ്ങളടങ്ങിയ സെർവറിൽ കയറിപ്പറ്റാൻ ഹാക്കർമാർക്ക് ആയില്ലെന്ന് പറയപ്പെടുന്നു. എങ്കിലും, നുഴഞ്ഞുകയറ്റം നേരത്തേ കരുതിയിരുന്നതിലും തീവ്രമാണെന്ന് വിലയിരുത്തിയിരുന്നു. കാരണം, അതീവ രഹസ്യമല്ലെങ്കിലും സെർവറിലെ സന്ദേശങ്ങളിൽ രാജ്യസുരക്ഷയെ ബാധിക്കുന്നവ ഉണ്ടായിരുന്നുവെന്ന് അധികൃതർ സമ്മതിച്ചിട്ടുണ്ട്.

ഒബാമ ബന്ധപ്പെട്ടിരുന്നവരുടെ ഇമെയിൽ അക്കൗണ്ടുകളിൽ കയറിപ്പറ്റാനും സന്ദേശങ്ങളുടെ ശേഖരങ്ങളിൽ വായിക്കാനും ചാരന്മാർക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ സുരക്ഷാ വീഴ്ച വലുതാണ്. പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ, മറ്റു രാജ്യങ്ങളിലുള്ള അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം, ഉന്നതോദ്യോഗസ്ഥ നിയമനം, നിയമനിർമ്മാണം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്.

അതീവ രഹസ്യ സന്ദേശങ്ങൾ കൈകാര്യം ചെയ്യാൻ രണ്ടാമതൊരു കമ്പ്യൂട്ടറാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതെന്നതിനാൽ അവ ചോർത്താൻ കഴിഞ്ഞില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. എങ്കിലും, നുഴഞ്ഞുകയറ്റം കണ്ടെത്തിയതോടെ വൈറ്റ് ഹൗസിലെ ഇമെയിൽ സംവിധാനം ഭാഗികമായി നിറുത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP