Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുര്യൻ തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവ്; എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് അറിയില്ല; കൂടുതൽ പ്രതികരണം പിന്നീടെന്ന് ഉമ്മൻ ചാണ്ടി; എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കുഞ്ഞാലിക്കുട്ടിയും

കുര്യൻ തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവ്; എന്തുകൊണ്ട് ഇങ്ങനെ പറയുന്നുവെന്ന് അറിയില്ല; കൂടുതൽ പ്രതികരണം പിന്നീടെന്ന് ഉമ്മൻ ചാണ്ടി; എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: പി.ജെ കുര്യന് മറുപടിയുമായി ഉമ്മൻ ചാണ്ടിയും രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവാണ് പി.ജെ കുര്യനെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. എന്നാൽ കുര്യൻ പറയുന്നത് എന്താണെന്ന് തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കുന്നില്ലെന്നും പറയാനുള്ളത് പിന്നീട് പറയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനം പി.ജെ കുര്യൻ ഉന്നയിച്ചിരുന്നു. ചെന്നിത്തല കുര്യനെ സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതെന്നതും ചർച്ചയായിട്ടുണ്ട്. അതേസമയം, യുവ നേതാക്കളും സുധീരനും ഉൾപ്പെടെ രാജ്യസഭാ സീറ്റ് വിഷയത്തിൽ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുണ്ട്.

ഉമ്മൻ ചാണ്ടി പേഴ്സണൽ അജണ്ട നടപ്പാക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നു പോലും തന്നെ നീക്കാൻ ശ്രമം നടന്നുവെന്നും ആയിരുന്നു കുര്യന്റെ ആരോപണം. അതിനായി അദ്ദേഹം യുവ നേതാക്കളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കുര്യൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സംഭവത്തിൽ രമേശ് ചെന്നിത്തല മാപ്പ് പറഞ്ഞെന്ന് കുര്യൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ഫോണിൽ പോലും വിളിച്ച് സംസാരിച്ചില്ല. 2005-ൽ സീറ്റ് നൽകാൻ ഇടപ്പെട്ടെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തെറ്റാണെന്നും ഉമ്മൻ ചാണ്ടി കാര്യങ്ങൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. - ഇത്തരത്തിലായിരുന്നു കുര്യന്റെ പ്രതികരണം.

അതേസമയം, ഈ പ്രശ്നങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. കോൺ്ഗ്രസ് നേതാക്കളെ വലിയ പ്രതിരോധത്തിലാക്കിയ നീക്കത്തിന് പിന്നീൽ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ്. പുതിയ യു.ഡി.എഫ് ശക്തമായി തിരിച്ചുവരണം. മുന്നണി ഊന്നൽ കൊടുക്കേണ്ടത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനാണ്. കൂടുതൽ സീറ്റ് നേടാനും ബിജെപിക്ക് എതിരെ ഗവൺമെന്റ് രൂപീകരിക്കാനുമാണ് മുൻതൂക്കം നൽകേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP