Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത് കരയിലുള്ളവർക്ക് മാത്രമല്ല; കടലിന്റെ അടിത്തട്ടിലും ഭീമമായ പരിസ്ഥിതി നാശം; അടിത്തട്ട് ഇളകി പാടേ ഇല്ലാതായി; കടൽ പൂർവ്വ സ്ഥിതി വീണ്ടെടുക്കാൻ മാസങ്ങൾ വേണ്ടി വരും: മത്സ്യ സമ്പത്ത് കുറയും

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത് കരയിലുള്ളവർക്ക് മാത്രമല്ല; കടലിന്റെ അടിത്തട്ടിലും ഭീമമായ പരിസ്ഥിതി നാശം; അടിത്തട്ട് ഇളകി പാടേ ഇല്ലാതായി; കടൽ പൂർവ്വ സ്ഥിതി വീണ്ടെടുക്കാൻ മാസങ്ങൾ വേണ്ടി വരും: മത്സ്യ സമ്പത്ത് കുറയും

തിരുവനന്തുപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത് കരയിലുള്ളവർക്ക് മാത്രമല്ല. കടലിനടിത്തട്ടിലും വൻ പരിസ്ഥിതി നാശം സംഭവിച്ചതായി റിപ്പോർട്ട്. കടലിനടിത്തട്ട് ഇളകി പൂർണ്ണമായും ഇല്ലാതായി. കടലിന്റെ അടിത്തട്ടിൽ ഭീമമായ പരിസ്ഥിതി നാശം സംഭവിച്ചത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് കോവളത്തെ അണ്ടർ വാട്ടർ അഡ്വഞ്ചറസ് ഗ്രൂപ്പായ ബോണ്ട് ഏഷ്യൻ പഫാരി പുറത്ത് വിട്ടിരിക്കുന്നത്. കടൽ പൂർവ സ്ഥിതി വീണ്ടെടുക്കാൻ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

കടലിനടിയിൽ ഓഖി സൃഷ്ടിച്ച പരിസ്ഥിതി നാശം പ്രധാനമായും ബാധിക്കുന്നത് കടലിലെ ഭക്ഷ്യശൃംഖലയെ ആണ്. അതുകൊണ്ട് തന്നെ ഫലത്തിൽ മത്സ്യ സമ്പത്തിൽ കുറച്ചു കാലം വൻ കുറവുണ്ടാകും. കടലിനടിയിലെ പരിസ്ഥിതി നാശം സൂക്ഷ്മസസ്യങ്ങളേയും മറ്റും ബാധിക്കുകയും അതുവഴി ഭക്ഷ്യശൃംഖലയ്ക്ക് തന്നെ ഇളക്കം തട്ടുന്നതാണ് ഇതിന് കാരണം.

സൂക്ഷ്മസസ്യങ്ങളെയും മറ്റും ആശ്രയിച്ച് കഴിയുന്ന മത്സ്യവ്യൂഹങ്ങളുണ്ട്. അവയ്ക്കുണ്ടാകുന്ന ഭക്ഷ്യക്ഷാമം അവയുടെ പ്രത്യുൽപ്പാദനത്തെ ബാധിക്കുകയും ചെയ്യും ഇതാണ് പെട്ടെന്നുള്ള മത്സ്യക്ഷാമത്തിന് കാരണമായി വരിക. എന്നാൽ വേനൽക്കാലം കൂടി വരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ കടലിൽ സൂക്ഷ്മസസ്യങ്ങൾ പെരുകാനിടയുണ്ട്. സൂക്ഷ്മ സസ്യങ്ങൾ കൂടുന്നത് ചില മത്സ്യങ്ങളുടെ ഉത്പാദനക്ഷമത വർധിപ്പിക്കും. മൺസൂണിൽ ഉണ്ടായിരിക്കുന്നതാണ് ഇപ്പോൾ നവംബർ മാസത്തിലുണ്ടായിരിക്കുന്നത്. അത് മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളുടെ വർധനവിന് കാരണമാവും.

രണ്ട് മാസങ്ങൾക്ക് ശേഷം അങ്ങനെയൊരു അവസ്ഥയുണ്ടായി വരും. മൺസൂൺ കാലത്ത് അപ്വെല്ലിങ് സംഭവിച്ച് അടിത്തിട്ടളകി മുകളിലേക്ക് വരുന്നതുകൊണ്ടാണ് വെള്ളത്തിൽ മൂലകങ്ങളും പോഷകങ്ങളും വർധിക്കുന്നത്. മൂലകങ്ങൾ വർധിച്ചാൽ ഉടൻ സൂക്ഷ്മസസ്യങ്ങളും പെരുകും. സൂക്ഷ്മസസ്യങ്ങൾ മത്സ്യങ്ങൾക്ക് പ്രയോജനം ചെയ്യും. പക്ഷെ അടിത്തട്ടിലുള്ള മത്സ്യങ്ങൾക്ക് ഭക്ഷണത്തിന് പ്രയാസമുണ്ടാവും. വളരെപ്പെട്ടെന്നുള്ള ഫലം നോക്കിയാൽ മത്സ്യസമ്പത്ത് കുറയും, പക്ഷെ മാസങ്ങൾക്കുള്ളിൽ തന്നെ ഉപരിതല മത്സ്യങ്ങൾ കൂടുകയും ചെയ്യും.

ഫലത്തിൽ കടലിനടിയിൽ ഉണ്ടായിരിക്കുന്ന ഈ മാറ്റം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. അടിത്തട്ടിലെ ഇളക്കവും കടലിന്റെ കലങ്ങി മറിയലും പ്രധാനമായും ബാധിക്കുക കടലിലെ ഭക്ഷ്യശൃംഖലയെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP